കൊവിഡ് ബാധിച്ച അതിഥി തൊഴിലാളികള്‍ മുങ്ങി, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Web Desk   | Asianet News
Published : Oct 28, 2020, 12:28 PM IST
കൊവിഡ് ബാധിച്ച അതിഥി തൊഴിലാളികള്‍ മുങ്ങി, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Synopsis

കൊവിഡ് പോസ്റ്റീവായശേഷം ഫോണ്‍ സ്വിച്ചോഫ് ചെയ്ത് അതിഥി തൊഴിലാളികള്‍ സ്ഥലം വിട്ടു. അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.  


ഇടുക്കി:  കവുന്തിയില്‍ നിന്ന് കോവിഡ് പോസ്റ്റിവായ രണ്ട് അതിഥി തൊഴിലാളികള്‍ സ്ഥലം വിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഞയറാഴ്ച രാത്രിയോടെയാണ് കൊവിഡ് പോസ്റ്റീവായതിനു പിന്നാലെ അതിഥി തൊഴിലാളികള്‍ ഫോണ്‍ സ്വീച്ച് ചെയ്ത് സ്ഥലം വിട്ടത്. െ

നടുംകണ്ടം പൊലീസും ആരോഗ്യവകുപ്പും സംയുക്തമായായണ് അന്വേഷണം നടത്തുന്നത്. മധ്യപ്രദേശ് സ്വദേശികള്‍ക്കാണ് ജോലി സ്ഥലത്തുനിന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും തൊഴിലാളികളെ കുറിച്ച് യാതൊരുവിധ വിവരവും ലഭിച്ചിരുന്നില്ല. 

ഇവര്‍ മറ്റ് തോട്ടങ്ങളില്‍ രോഗം മറിച്ചുവെച്ച് ജോലിയില്‍ കയറിയിരിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ രോഗം കണ്ടെത്തിയവരെ ബൈസന്‍വാലിയിലെ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൊഴിലാളികളെ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാദാപുരത്ത് വണ്ടിയിൽ പെട്രോളടിക്കാൻ കയറ്റി, ഇന്ധന ടാങ്കിൽ 1 കിലോയോളം ഉപ്പ്; കണ്ടത് പുലര്‍ച്ചെ മത്സ്യം എടുക്കാൻ പോകുന്ന വഴി, പരാതി നൽകി
ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം