പുലർച്ചെ ആലുവ സ്റ്റേഷനിൽ യുവതികൾ ട്രെയിനിറങ്ങി, സംശയം തോന്നിയ ഡാൻസാഫ് ടീം പരിശോധിച്ചു; കഞ്ചാവുമായി പിടിയിൽ

Published : Aug 15, 2024, 03:41 PM IST
പുലർച്ചെ ആലുവ സ്റ്റേഷനിൽ യുവതികൾ ട്രെയിനിറങ്ങി, സംശയം തോന്നിയ ഡാൻസാഫ് ടീം പരിശോധിച്ചു; കഞ്ചാവുമായി പിടിയിൽ

Synopsis

റൂറൽ എസ്പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമാണ് പരിശോധനക്കെത്തിയത്.

കൊച്ചി: ആലുവ റെയിൽവെ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ട് യുവതികൾ പിടിയിലായി. ഒഡീഷക്കാരായ തപസ്സിനി നായിക്കും ചാന്ദ്നി ബെഹ്റയുമാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് ഇവർ ഒഡീഷയിൽ നിന്ന് ട്രെയിനിൽ ആലുവയിലെത്തിയത്.  റൂറൽ എസ്പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമാണ് പരിശോധനക്കെത്തിയത്.

പെരുമ്പാവൂരിൽ നിന്ന് 70 കിലോയുമായി ഒഡീഷ സ്വദേശികളായ അഞ്ചു പേരെ പൊലീസ് പിടികൂടിയിരുന്നു. രണ്ടു സംഭവങ്ങളിലും ആർക്ക് വേണ്ടിയാണ് ഇത്രയും കഞ്ചാവ് എത്തിച്ചത്, ഇനിയും കഞ്ചാവുമായി സംഘങ്ങളെത്തുമോ മറ്റേതെങ്കിലും വഴിയിൽ വേറെ ഏതെങ്കിലും സംഘം കഞ്ചാവെത്തിച്ചിട്ടുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. 

കീൻപടിയിൽ ബസിറങ്ങിയ 5 പേരുടെ കയ്യിൽ ബാഗുകള്‍, പരിശോധിച്ച പൊലീസുകാർ ഞെട്ടി, പിടികൂടിയത് 70 കിലോ കഞ്ചാവ്

ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യത;14 ജില്ലകളിലും മുന്നറിയിപ്പ്, വയനാട് അടക്കം 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം