സെൻസസ് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു; സംഭവം കാസർകോടും കോട്ടയത്തും

Published : Jul 03, 2026, 03:22 PM IST
Dog bites

Synopsis

കോട്ടയം, കാസർകോട് ജില്ലകളിലാണ് സംഭവം. കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ ഏറ്റുമാനൂർ സ്വദേശി വി എസ് ശ്യാംഗോപാലിനെയാണ് പട്ടി കടിയേറ്റത്. കാസർകോട് തൃക്കരിപ്പൂർ തലിച്ചാലത്ത് സെൻസസ് വിവരശേഖരണത്തിനെത്തിയ മുഹമ്മദ് കബീറിനാണ് വളർത്തുനായയുടെ കടിയേറ്റത്.

കോട്ടയം/കാസർകോട്: സെൻസസ് ഡ്യൂട്ടിക്ക് എത്തിയ രണ്ട് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു. കോട്ടയം, കാസർകോട് ജില്ലകളിലാണ് സംഭവം. കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ ഏറ്റുമാനൂർ സ്വദേശി വി എസ് ശ്യാംഗോപാലിനെയാണ് പട്ടി കടിയേറ്റത്. സെൻസെസിന് എത്തിയ വീട്ടിലെ പട്ടി ആണ് കടിച്ചത്. വയോധിക മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇയാൾ അതിരമ്പുഴ പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. കാസർകോട് തൃക്കരിപ്പൂർ തലിച്ചാലത്ത് സെൻസസ് വിവരശേഖരണത്തിനെത്തിയ മുഹമ്മദ് കബീറിനാണ് വളർത്തുനായയുടെ കടിയേറ്റത്. കൊടുങ്ങല്ലൂർ സ്വദേശിയും ഉടുംബന്തല ജി.എൽ.പി. സ്കൂൾ അധ്യാപകനുമായ മുഹമ്മദ് കബീറിനെ വിവരശേഖരണത്തിന് ഇടയിലാണ് വീട്ടിലെ നായ ചങ്ങല പൊട്ടിച്ചു വന്ന് കടിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആരെയും ഉപദ്രവിക്കില്ല, കുട്ടികളുടെ കൂട്ടുകാരി; ലക്ഷ്മിയുടെ വിടവാങ്ങലിൽ വേദനയോടെ ചന്ദ്രോത്ത് ഗ്രാമം
മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു