മാനിനെ കൊന്ന് കറിവെക്കുന്നതായി രഹസ്യവിവരം; ഉദ്യോ​ഗസ്ഥരെത്തി, പിടിച്ചെടുത്തത് 56 കിലോ മാനിറച്ചി, 2 പേർ പിടിയിൽ

Published : Oct 02, 2023, 05:47 PM ISTUpdated : Oct 02, 2023, 06:17 PM IST
മാനിനെ കൊന്ന് കറിവെക്കുന്നതായി രഹസ്യവിവരം; ഉദ്യോ​ഗസ്ഥരെത്തി, പിടിച്ചെടുത്തത് 56 കിലോ മാനിറച്ചി, 2 പേർ പിടിയിൽ

Synopsis

ഉദ്യോ​ഗസ്ഥർ എത്തുമ്പോൾ കറി വെക്കാനായി ഇവർ ഇറച്ചി മുറിക്കുകയായിരുന്നു.‌

വയനാട്: മാനിനെ കെണിവച്ചു പിടികൂടി അറുത്ത കേസിൽ  രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിൽ. പാചകത്തിനായി ഇറച്ചി ഒരുക്കുമ്പോഴാണ് 2 പ്രതികൾ വലയിലായത്. ഓടി രക്ഷപ്പെട്ട രണ്ടുപേർക്കായി തെരച്ചിൽ തുടങ്ങി. കൽപ്പറ്റ ഫ്ലയിങ്  സ്ക്വാഡിനാണ് മാനിനെ കെണിവെച്ച് പിടിച്ചതിനെക്കുറിച്ച് രഹസ്യം വിവരം കിട്ടിയത്. ബേഗൂർ റെയ്ഞ്ചിലെ തൃശ്ശിലേരി സെക്ഷന് കീഴിൽ മാനിനെ വേട്ടയാടി ഇറച്ചിക്കറി വയ്ക്കുന്നു എന്നായിരുന്നു വിവരം. തുടർന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 56 കിലോയോളം മാനിറച്ചിയാണ്. ഉദ്യോ​ഗസ്ഥർ എത്തുമ്പോൾ കറി വെക്കാനായി ഇവർ ഇറച്ചി മുറിക്കുകയായിരുന്നു.‌

വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടോതോടെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. അവശേഷിച്ച രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിലുമായി. കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ടവർ വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരാണ്. ചന്ദ്രൻ, കുര്യൻ എന്ന റെജി എന്നിവർക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കശാപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. അഞ്ചുവയസ്സ് പ്രായമുള്ള മാനിനെയാണ് കെണിവച്ച് പിടിച്ചത് എന്നാണ് അനുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി