കൈകാട്ടി നിർത്തിയില്ല; കാറിനെ പിന്തുടർന്ന് പൊലീസ്, മണ്ണാർക്കാട് കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Published : Oct 28, 2024, 07:54 PM ISTUpdated : Oct 28, 2024, 07:59 PM IST
കൈകാട്ടി നിർത്തിയില്ല; കാറിനെ പിന്തുടർന്ന് പൊലീസ്, മണ്ണാർക്കാട് കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Synopsis

രാവിലെ മുതൽ തുടങ്ങിയ വാഹന പരിശോധനയിൽ മണ്ണാ൪ക്കാട് അരക്കുറുശ്ശി ബൈപ്പാസിൽ നടന്ന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും രണ്ടു കാറുകൾ നി൪ത്താതെ പോയിരുന്നു. പിന്നാലെ പൊലീസും കാറിനെ പിന്തുട൪ന്നു. 

പാലക്കാട്: മണ്ണാർക്കാട് 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേരെ പൊലീസ് പിടികൂടി. തൃശൂ൪ സ്വദേശി അരുൺ, മലപ്പുറം സ്വദേശി അയ്യൂബ് എന്നിവരാണ് പിടിയിലായത്. പൊലീസിനും ഡാൻസാഫിനും ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ മുതൽ വാഹന പരിശോധന തുടങ്ങിയിരുന്നു. മണ്ണാ൪ക്കാട് അരക്കുറുശ്ശി ബൈപ്പാസിൽ നടന്ന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും രണ്ടു കാറുകൾ നി൪ത്താതെ പോയിരുന്നു. പിന്നാലെ പൊലീസും കാറിനെ പിന്തുട൪ന്നു. പൊലീസിനെ കണ്ടതോടെ കാ൪ നി൪ത്തി ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്.

ഇവരുടെ കാറിൽ നിന്ന് രണ്ട് വലിയ ചാക്കുകെട്ടുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടു കാറുകളിൽ നിന്നായി 12.270 കിലോഗ്രാം കഞ്ചാവും, പേഴ്സിൽ സൂക്ഷിച്ചിരുന്ന അഞ്ച് ഗ്രാം മെത്താഫിറ്റമിനുമാണ് പിടിച്ചെടുത്തത്. ഡീല൪ വഴി തമിഴ്നാട്ടിൽ നിന്നെത്തിച്ച കഞ്ചാവ് പാലക്കാട്, മലപ്പുറം ജില്ലകളിൽ മൊത്തവിതരണം നടത്തുന്നതാണ് പ്രതികളുടെ രീതി. ഈ സംഘത്തിലെ പ്രധാനികളാണ് പിടിയിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു.

ഹോട്ടൽ വെയിട്രസായ യുവതിയുടെ വിചിത്രമായ ഫോബിയ, ഇങ്ങനെയാണെങ്കിൽ ഈ ജോലി എങ്ങനെ ചെയ്യുമെന്ന് സോഷ്യൽമീഡിയ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിൻ നമ്പർ 16329, നാഗര്‍കോവില്‍- മംഗളൂരു അമൃത് ഭാരത് എക്സ്‍പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു
ശബ്ദം പുറത്തറിയാതിരിക്കാന്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ 3 പേർ പിടിയിൽ