
കോട്ടയം: തലയോലപറമ്പ് തേവലക്കാട് കരിക്കിടാൻ കയറിയ യുവാവിനെ തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരും സ്വദേശി ഷിബു ആണ് മരിച്ചത്. ഇന്ന് രാവിലയാണ് ഷിബു കരിക്കിടാൻ തെങ്ങിന്‍റെ മുകളിൽ കയറിയത്.
ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തെങ്ങിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓലമടലുകൾക്കിടയിൽ കുടുങ്ങിയ നിലയിലാരുന്നു മൃതദേഹം. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. കർക്കിടക വാവിന് വിൽക്കുന്നതിന് വേണ്ടിയുള്ള കരിക്കിടാനാണ് യുവാവ് തെങ്ങില്‍ കയറിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നത്.
മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തെ കുറിച്ച് വ്യക്തത വരുവെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam