കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

Published : Apr 25, 2026, 07:56 PM IST
ARREST

Synopsis

പുല്‍പ്പള്ളി പാടിച്ചിറയിലെ ഒരു കടയില്‍ നിന്ന് സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുല്‍പ്പള്ളി പോലീസ് പ്രതികളെ പിടികൂടിയത്.

പുല്‍പ്പള്ളി: കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. നീര്‍വാരം പരിയാരം ഉന്നതിയില്‍ ചുട്ടിയെന്ന ശരത്ത് മണി(19)യെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് പുല്‍പ്പള്ളി എസ്.ഐ കിഷോറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച പിടികൂടിയത്.

ഈ മാസം 21 ന് പുലര്‍ച്ചെയാണ് പാടിച്ചിറ ഉദയകവലയിലുള്ള കടയില്‍ മോഷണം നടന്നത്. കടയുടെ മുന്‍ഭാഗത്തുള്ള മരപ്പാളി പൊളിച്ച് അകത്ത് കയറി 3500 രൂപ വില വരുന്ന സ്റ്റേഷനറി സാധനങ്ങളാണ് ഇരുവര്‍ സംഘം മോഷ്ടിച്ചത്. എസ്.ഐ പി. ജിതിന്‍കുമാറിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട്ട് വീണ്ടും സൂര്യാതപം; ബൈക്ക് യാത്രികന് കൈക്കും കാലിനും പൊള്ളലേറ്റു
കറണ്ട് ബില്ല് പിരിച്ചത് 137277 രൂപ, ബാങ്കിലടയ്ക്കാതെ തിരിമറി, കോടതി ശിക്ഷിച്ചതോടെ മുങ്ങി, ഒടുവിൽ വിജിലൻസ് പിടിയിൽ