രഹസ്യവിവരം കിട്ടി, ക്വാട്ടേഴ്സിൽ പൊലീസ് പരിശോധന, യുവതിയും യുവാവും പിടിയിൽ, വടിവാളും എംഡിഎംഎയും കണ്ടെത്തി

Published : Jun 03, 2025, 12:59 PM ISTUpdated : Jun 03, 2025, 01:01 PM IST
രഹസ്യവിവരം കിട്ടി, ക്വാട്ടേഴ്സിൽ പൊലീസ് പരിശോധന, യുവതിയും യുവാവും പിടിയിൽ, വടിവാളും എംഡിഎംഎയും കണ്ടെത്തി

Synopsis

ചാലോട് മണലിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് വടിവാളും എംഡിഎംഎയും പിടിച്ചത്.

കണ്ണൂര്‍: കണ്ണൂര്‍ ചാലോട് മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയടക്കം രണ്ടു പേര്‍ പിടിയിലായി. ചാലോട് മണലിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് വടിവാളും എംഡിഎംഎയും പിടിച്ചത്. തയ്യിൽ സ്വദേശി സീനത്ത്, അഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ക്വാട്ടേഴ്സിൽ പരിശോധന നടത്തുകയായിരുന്നു. പൊലീസ് ക്വാട്ടേഴ്സിൽ പരിശോധന നടത്തുന്നതിനിടെയാണ് അഫ്നാസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് അഫ്നാസിനെ പരിശോധിച്ചു. അഫ്നാസിന്‍റെ കയ്യിൽ നിന്നും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ക്വാട്ടേഴ്സിലെ പരിശോധനയിലാണ് വടിവാളും എംഡിഎംഎയും കണ്ടെത്തിയത്. വടിവാളിനൊപ്പം നഞ്ചക്കും കണ്ടെത്തി.
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ