ഇരുചക്രവാഹന വർക്ക് ഷോപ്പിൽ സംഘർഷം; രണ്ടുപേർക്ക് പരിക്ക്

Web Desk   | Asianet News
Published : Feb 04, 2020, 09:01 PM ISTUpdated : Feb 04, 2020, 09:03 PM IST
ഇരുചക്രവാഹന വർക്ക് ഷോപ്പിൽ സംഘർഷം; രണ്ടുപേർക്ക് പരിക്ക്

Synopsis

മുൻ വൈരാഗ്യം ആണ് സംഘർഷത്തിന് പിന്നിലെന്ന് കരുതുന്നു. കരീലകുളങ്ങര പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

ഹരിപ്പാട്: ഇരുചക്രവാഹന വർക്ക് ഷോപ്പിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്. വർക്ക് ഷോപ്പ് ജീവനക്കാരനായ അഭിലാഷ്, ചിങ്ങോലി സ്വദേശി സുനിൽകുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഇപ്പോള്‍ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ എൻടിപിസി പ്ലാന്റിന് കിഴക്കുവശം റോഡിനു തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ടുവീലർ വർക്ക് ഷോപ്പിലാണ് സംഭവം നടന്നത്. അഭിലാഷിന‌് തലയ്ക്ക് പുറകിലാണ് പരിക്കേറ്റത്. സുനിൽ കുമാറിന്റെ ഇടത് കൈക്ക് ഒടിവുണ്ട് കൂടാതെ കാലിനും മുറിവേറ്റിട്ടുണ്ട്. മുൻ വൈരാഗ്യം ആണ് സംഘർഷത്തിന് പിന്നിലെന്ന് കരുതുന്നു. കരീലകുളങ്ങര പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

Read Also: വാങ്ങിയിട്ട് രണ്ട് ദിവസം, സ്ഥിരമായി വഴിയിലാക്കി പുത്തന്‍ ബൈക്ക് ; പരാതിയുമായി യുവാവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്