തെരുവ്നായ ആക്രമണം; വീട്ടുമുറ്റത്ത് നിന്ന അഞ്ചുവയസുകാരനും മീൻവെട്ടുകയായിരുന്ന യുവതിക്കും കടിയേറ്റു

Published : Apr 06, 2023, 02:39 AM ISTUpdated : Apr 06, 2023, 02:40 AM IST
തെരുവ്നായ ആക്രമണം; വീട്ടുമുറ്റത്ത് നിന്ന അഞ്ചുവയസുകാരനും മീൻവെട്ടുകയായിരുന്ന യുവതിക്കും കടിയേറ്റു

Synopsis

വീട്ടുമുറ്റത്ത്  കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ആദികേഷിന്റെ ഇടത്തെ കയ്യിലും നടുവിനും ആണ് കടിയേറ്റത്. വീടിനു സമീപം  മീൻ വെട്ടുകയായിരുന്ന രാജശ്രീയുടെ തുടയ്ക്കാണ് കടിയേറ്റത്.

ഹരിപ്പാട് : തെരുവ് നായയുടെ ആക്രമണത്തിൽ  അഞ്ചുവയസ്സുകാരൻ ഉൾപ്പടെ രണ്ടുപേർക്ക് കടിയേറ്റു. ഹരിപ്പാട് വെട്ടുവേനി  സൗപർണികയിൽ ബിനു-ശ്രുതി ദമ്പതികളുടെ മകൻ ആദികേഷ് (5), വെട്ടുവേനി ആലുംമൂട്ടിൽ തെക്കതിൽ രാജശ്രീ (44) എന്നിവർക്കാണ് കടിയേറ്റത്. 

ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത്  കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ആദികേഷിന്റെ ഇടത്തെ കയ്യിലും നടുവിനും ആണ് കടിയേറ്റത്. വീടിനു സമീപം  മീൻ വെട്ടുകയായിരുന്ന രാജശ്രീയുടെ തുടയ്ക്കാണ് കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും  ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം  തെരുവിലെ  മറ്റു നായകളെയും  വളർത്തു നായകളെയും  കടിച്ച നായ പിന്നീട് ചത്തു.

Read Also: കാറിന്റെ ഹാന്റ് ബ്രേക്കിനടിയിൽ പ്രത്യേക അറ, കോടിയിലേറെ കുഴൽപ്പണം; വളാഞ്ചേരിയിൽ യുവാക്കൾ പിടിയിലായതിങ്ങനെ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻസ്റ്റഗ്രാം പരിചയം, മാതാപിതാക്കളില്ലാത്ത സമയം വീട്ടിൽ കയറി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു, 26 കാരൻ പിടിയിൽ
മകളോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, 5 വയസ്സുകാരി ഗുരുതരാവസ്ഥയിൽ