'ഉദ്യോ​ഗസ്ഥന്റെ താല്പര്യത്തിന് മുൻ​ഗണന'; ഇടുക്കിയിൽ ക്ഷീരകർഷകർക്കായുള്ള പദ്ധതിയില്‍ നടന്നത് വൻ തട്ടിപ്പ്

Published : Apr 06, 2023, 12:21 AM ISTUpdated : Apr 06, 2023, 12:23 AM IST
'ഉദ്യോ​ഗസ്ഥന്റെ താല്പര്യത്തിന് മുൻ​ഗണന'; ഇടുക്കിയിൽ ക്ഷീരകർഷകർക്കായുള്ള പദ്ധതിയില്‍ നടന്നത് വൻ തട്ടിപ്പ്

Synopsis

ഗുണഭോക്താക്കളല്ലാത്തവർക്ക് ആനുകൂല്യം അനുവദിച്ചും അക്കൗണ്ട് നമ്പറിൽ കൃത്രിമം കാണിച്ചും ഉദ്യോഗസ്ഥർ തട്ടിച്ചത് 25.7 ലക്ഷം രൂപയാണ്. ജില്ലയിലെ നെടുങ്കണ്ടം, ഇടുക്കി, അടിമാലി ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ നടപ്പിലാക്കിയ 'ക്ഷീരകർഷകന് പാലിന് സബ്സിഡി' എന്ന പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ തട്ടിപ്പ് നടത്തി വൻതുക അനർഹർക്ക് നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. 

ഇടുക്കി: ഇടുക്കി ജില്ലയിലെ ക്ഷീരകർഷകർക്കായുള്ള സബ്സിഡി തുകയിൽ വൻ തട്ടിപ്പ്. ഗുണഭോക്താക്കളല്ലാത്തവർക്ക് ആനുകൂല്യം അനുവദിച്ചും അക്കൗണ്ട് നമ്പറിൽ കൃത്രിമം കാണിച്ചും ഉദ്യോഗസ്ഥർ തട്ടിച്ചത് 25.7 ലക്ഷം രൂപയാണ്. ജില്ലയിലെ നെടുങ്കണ്ടം, ഇടുക്കി, അടിമാലി ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ നടപ്പിലാക്കിയ ക്ഷീരകർഷകന് പാലിന് സബ്സിഡി' എന്ന പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ തട്ടിപ്പ് നടത്തി വൻതുക അനർഹർക്ക് നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. 

ഓഡിറ്റ് വകുപ്പിലെ സീനിയർ ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ ഓഡിറ്റിലാണ് കണ്ടെത്തൽ. 2019 മുതൽ 2022 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന വ്യക്തികൾക്ക് 3 രൂപ പഞ്ചായത്ത് വിഹിതവും ഒരു രൂപ ക്ഷീരവികസന വകുപ്പ് വിഹിതവും ഉൾപ്പെടെ ലിറ്ററിന് 4 രൂപ പ്രകാരമുള്ള സബ്സിഡി തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്ന വിധത്തിലായിരുന്നു പദ്ധതി. പഞ്ചായത്തു കളിൽ ഡയറിഫാം ഇൻസ്ട്രക്ടർക്കും ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരവികസന ഓഫിസർക്കുമായിരുന്നു പദ്ധതി നിർവഹണ ചുമതല. ഇതിൽ നെടുക പഞ്ചായത്തിൽ ഡയറിഫാം ഇൻസ്ട്രക്ടറായിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് ഓഡിറ്റ് കണ്ടെത്തൽ. ഇയാൾ 10 പഞ്ചായത്തുകളുടെ അധിക ചുമതല വഹിച്ചിരുന്നതും തട്ടിപ്പിന് വ്യാപ്തി കൂട്ടി. മറ്റ് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ പദ്ധതി നടത്തിപ്പിനായി ഈ ഉദ്യോഗസ്ഥന്റെ സഹായം തേടിയതായി സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ലോഗിൻ പാഡുകൾ കൈക്കലാക്കി തട്ടിപ്പ് നടത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. 

ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച് പഞ്ചായത്തുതലത്തിൽ യാതൊരു പരിശോധനയും നടന്നിരുന്നില്ല. പദ്ധതി നിർവഹണ ഉദ്യോഗസ്ഥന്റെ താൽപര്യാർഥം ആർക്കുവേണമെങ്കിലും സബ്സിഡി തുക നൽകാം. ഇത് മുതലെടുത്താണ് അനർഹരായ ഒട്ടേറെപ്പേരുടെ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയത്. ക്ഷീര സംഘങ്ങളിൽ പാൽ നൽകാത്തവർക്കും ഒരു ഗുണഭോക്താവിന് തന്നെ 10 പഞ്ചായത്തുകളിൽ നിന്ന് ഒരേ സമയ വും സബ്സിഡി അനുവദിക്കപ്പെട്ടിട്ടുണ്ട്. ഒരാൾക്ക് പരമാവധി അനുവദിക്കാവുന്ന സബ്സിഡി 40,000 രൂപയായിരിക്കെ 60,000 രൂപവരെ അധികം അനുവദിക്കപ്പെട്ട സംഭവവുമുണ്ട്. 63 പേർക്കാണ് ഒരേ സമയം അഞ്ചിലേ റെ പഞ്ചായത്തിൽ നിന്ന് തുക അനുവദിച്ചത്.

Read Also: എറണാകുളത്ത് വിവാഹിതയായ 15 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു