
തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നു. തിരുവനന്തപുരം ബാലരാമപുരം സിസിലിപുരത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നത്. ബാലരാമപുരം രാമപുരം കോഴോട് ശക്തി വിലാസം ബംഗ്ലാവിൽ സജിലകുമാരി(57)യുടെ മാലയാണ് ബൈക്കിലെത്തിയവർ പൊട്ടിച്ച് കടന്നത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. സജിലകുമാരി സിസിലിപുരത്തെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. എതിര്‍ ദിശയില്‍ നിന്നും ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ നിന്നും ബലമായി മാല പൊട്ടിച്ച് ഉച്ചക്കട ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഹെൽമറ്റ് വെച്ച് പൾസർ ബൈക്കിൽ സഞ്ചരിക്കുന്ന മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam