കുറുവാ ദ്വീപിന് സമീപം രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി

Published : Aug 10, 2018, 11:28 AM ISTUpdated : Aug 10, 2018, 12:10 PM IST
കുറുവാ ദ്വീപിന് സമീപം രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി

Synopsis

പാല്‍വെളിച്ചം കുറുവാ ദ്വീപിന് സമീപം കക്കേരിയില്‍  രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. സുരേഷ്, നൂഞ്ചന്‍ എന്നിവരാണ് അപകടത്തല്‍പ്പെട്ടത്. ഇതില്‍ സുരേഷിനെ ഡി.ടി.പി.സി ജീവനക്കാര്‍ രക്ഷിച്ചു. നൂഞ്ചനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളാരം കുന്നില്‍ ഇന്നലെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് ഒരാളെ കാണാതായതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നു. 

വയനാട്: പാല്‍വെളിച്ചം കുറുവാ ദ്വീപിന് സമീപം കക്കേരിയില്‍  രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. സുരേഷ്, നൂഞ്ചന്‍ എന്നിവരാണ് അപകടത്തല്‍പ്പെട്ടത്. ഇതില്‍ സുരേഷിനെ ഡി.ടി.പി.സി ജീവനക്കാര്‍ രക്ഷിച്ചു. നൂഞ്ചനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളാരം കുന്നില്‍ ഇന്നലെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് ഒരാളെ കാണാതായതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും ആരും കുടുങ്ങി കിടപ്പില്ലെന്ന് മനസിലായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു

വൈത്തിരിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു. പഞ്ചായത്ത് ബസ്സ് സ്റ്റാന്‍റിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്. ആളപായമില്ല. പടിഞ്ഞാറെത്തറ  തരുവണ റോഡില്‍ ഇന്നും ഗതാഗത തടസ്സപ്പെട്ടു. പുതുശ്ശേരിക്കടവില്‍ റോഡില്‍ വെള്ളം കയറിയതാണ് കാരണം. ബാണാസുര ഡാം ഷട്ടര്‍ വഴി തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവിന് നേരിയ തോതില്‍ കുറവ് വരുത്തി. 190 സെന്‍റീ മീറ്ററില്‍ നിന്നും 160 സെന്‍റീ മീറ്ററാക്കിയാണ് കുറച്ചത്. മന്ത്രി സുനില്‍ കുമാര്‍ ജില്ലയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഉച്ചക്ക് ഒരു മണിക്ക് വൈത്തിരിയിലാണ് ആദ്യ സന്ദർശനം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം; കത്രിക ഉപയോഗിച്ച് വയോധികയുടെ സ്വർണ്ണവള മുറിച്ചെടുത്തു
പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങും വഴി യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ; റിമാൻ്റ് ചെയ്തു