അടിമാലിയില്‍ ഹോട്ടലിലെ ഫ്രീസറില്‍ നാലര കിലോ കേഴമാനിറച്ചി, രണ്ടുപേര്‍ വനംവകുപ്പിന്‍റെ പിടിയില്‍

Published : Dec 18, 2022, 09:23 PM ISTUpdated : Dec 19, 2022, 07:32 AM IST
അടിമാലിയില്‍ ഹോട്ടലിലെ ഫ്രീസറില്‍ നാലര കിലോ കേഴമാനിറച്ചി, രണ്ടുപേര്‍ വനംവകുപ്പിന്‍റെ പിടിയില്‍

Synopsis

പിടിയിലായ ജോബിന്‍റെ ആനവരട്ടിയിലെ ഹോട്ടലിൽ കാട്ടിറച്ചി വിൽക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്ന് അടിമാലി റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് 10 മണിയോടെയായിരുന്നു പരിശോധന. 

ഇടുക്കി: അടിമാലിയിൽ വില്‍പ്പനയ്‍ക്ക് സൂക്ഷിച്ച കേഴമാനിറച്ചിയുമായി രണ്ടുപേർ വനംവകുപ്പിന്‍റെ പിടിയിൽ പിടിയിൽ. ആനവരട്ടിയിലെ ജോബിൻ, സുഹൃത്തായ മാമച്ചൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ ഹോട്ടലിലെ ഫ്രീസറിനുള്ളിൽ നിന്നും ഇറച്ചി കണ്ടെത്തി. പിടിയിലായ ജോബിന്‍റെ ആനവരട്ടിയിലെ ഹോട്ടലിൽ കാട്ടിറച്ചി വിൽക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്ന് അടിമാലി റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് 10 മണിയോടെയായിരുന്നു പരിശോധന. 

ഫ്രീസറിനുള്ളിൽ നിന്നും വിൽക്കാൻ സൂക്ഷിച്ച നാലര കിലോ ഇറച്ചി പിടികൂടി. പ്രാഥമിക പരിശോധനയിൽ തന്നെ കാട്ടിറച്ചി എന്ന വനം വകുപ്പിന് ഉറപ്പായിട്ടുണ്ട്. ഹോട്ടലിന് സമീപമുള്ള തോട്ടത്തിൽ നിന്നും കെണിവെച്ച് പിടിച്ചു എന്നാണ് ഇരുവരും നൽകിയിരിക്കുന്ന മൊഴി. വേട്ടയാടിയ സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് ഒപ്പം കൂടുതൽ ആളുകൾ  വേട്ടയാടാൻ ഉണ്ടായിരുന്നോ എന്ന സംശയം ഉദ്യോഗസ്ഥർക്കുണ്ട്. സ്ഥിരീകരിക്കാൻ ഇവരെ  കസ്റ്റഡിയിൽ വേണമെന്ന ആവശ്യപ്പെട്ട് വനപാലകർ കോടതിയെ സമീപിക്കും.

PREV
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി