കാർ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Published : Nov 05, 2019, 08:38 AM IST
കാർ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Synopsis

വടക്കുഭാഗത്തുനിന്ന് തെക്കോട്ട് വന്ന ടാക്സി കാർ എതിരെ വന്ന സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഷേർളി റോഡരുകിലും സലീന തൊട്ടടുത്തുള്ള വർക്ക്ക്ഷോപ്പിന് സമീപവും തെറിച്ചുവീണു

കലവൂർ: കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ദേശിയപാതയിൽ കലവൂർ കയർബോർഡിന് സമീപം നടന്ന അപകടത്തിലാണ് സ്കൂട്ടർ യാത്രികരായ സ്ത്രീകൾ മരിച്ചത്. കലവൂർ വാലുങ്കൽ സെബാസ്റ്റ്യന്റെ ഭാര്യ ഷേർളി (41), മാതൃസഹോദരൻ തുമ്പോളി പാടത്ത് വലിയവീട്ടിൽ ജോസഫിന്റെ ഭാര്യ സെലീനാമ്മ (62) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലേമുക്കാലോടെയായിരുന്നു സംഭവം. വടക്കുഭാഗത്തുനിന്ന് തെക്കോട്ട് വന്ന ടാക്സി കാർ എതിരെ വന്ന സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഷേർളി റോഡരുകിലും സലീന തൊട്ടടുത്തുള്ള വർക്ക്ക്ഷോപ്പിന് സമീപവും തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും പ്രദേശവാസികൾ ചേർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചത്. ഷേർളിയുടെ ഭർത്താവ് സെബാസ്റ്റ്യൻ വിദേശത്താണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ
രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു