കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തി, തർക്കത്തിനൊടുവിൽ കത്തിവീശി ആക്രമണം, കോഴിക്കോട് രണ്ട് പേർക്ക് കുത്തേറ്റു

Published : Jul 13, 2026, 04:34 PM IST
stabbed

Synopsis

പരിക്കേറ്റെന്ന് പരാതിപ്പെട്ട രാജനും മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. രാജന്‍ മെഡിക്കല്‍ കോളേജ് പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ രാത്രിയോടെ കേസ്സെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് മുണ്ടിക്കല്‍ താഴത്ത് കടം കൊടുത്ത പണത്തെ ചൊല്ലി തര്‍ക്കം. രണ്ട് പേര്‍ക്ക് കുത്തേറ്റു. പണം ചോദിക്കാനെത്തിയ സന്ദീപ്, ശബരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സന്ദീപിന് മുഖത്തും ശബരിക്ക് കൈക്കുമാണ് പരിക്കേറ്റത്. ചെലവൂര്‍ സ്വദേശി രാജു എന്നയാള്‍ തിരുവന്തപുരം സ്വദേശിയും ചെലവൂരില്‍ വാടകക്ക് താമസിക്കുകയും ചെയ്യുന്ന രാജന് പണം കടം കൊടുത്തിരുന്നു. ഈ പണം ചോദിക്കാന്‍ രാജു സന്ദീപിനേയും ശബരിയേയും ഏല്‍പ്പിച്ചു. ഇവര്‍ രാജനില്‍ നിന്ന് പണം ചോദിക്കാന്‍ എത്തിയപ്പോഴാണ് രാജന്‍ കത്തി വീശി അക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റെന്ന് പരാതിപ്പെട്ട രാജനും മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. രാജന്‍ മെഡിക്കല്‍ കോളേജ് പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ രാത്രിയോടെ കേസ്സെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

4 ജില്ലകളിൽ സ്കൂൾ-കോളേജ് വാഹന ഡ്രൈവർമാർക്കിടയിൽ വ്യാപക പരിശോധന നടത്തി, 29 പേർ മദ്യപിച്ച് വാഹനം ഓടിച്ചെന്ന് കണ്ടെത്തൽ, നടപടി
മലയാളി യുവാവ് രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു