കോട്ടയത്ത് ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ; മദ്യപിച്ച ലഹരിയിലെന്ന് വിദ്യാർത്ഥികളുടെ മൊഴി

Published : Sep 23, 2025, 07:01 PM IST
students arrest

Synopsis

'കോട്ടയത്ത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. ആർപിഎഫ് ആണ് വിദ്യാർത്ഥികളെ പിടികൂടിയത്. മദ്യലഹരിയിലാണ് കല്ലെറിഞ്ഞതെന്നാണ് വിദ്യാർത്ഥികളുടെ മൊഴി

കോട്ടയം: കോട്ടയം വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. ആർപിഎഫ് ആണ് വിദ്യാർത്ഥികളെ പിടികൂടിയത്. ഈ മാസം 9ന് രാജ്യറാണി എക്സ്പ്രസ്സ്‌ നേരെ വിദ്യാർത്ഥികൾ കല്ലെറിഞ്ഞത്. തുടർന്ന് വിദ്യാ‍ത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യപിച്ച ലഹരിയിലാണ് ട്രെയിന് നേരെ കല്ലെറിഞ്ഞതെന്ന് വിദ്യാർത്ഥികൾ മൊഴി നൽകി. രണ്ട് പേരെയും ഏറ്റുമാനൂർ ജുവനെയിൽ കോടതിയിൽ ഹാജരാക്കി.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം