ആശുപത്രിയിലെ ഡയാലിസിസ് മുറിയിൽ കയറി ഫാനും ജനറേറ്ററും അടക്കം മോഷ്ടിച്ചു; പ്രതിക്ക് രണ്ട് വ‍ര്‍ഷം തടവും പിഴയും

Published : Dec 11, 2022, 08:37 AM IST
ആശുപത്രിയിലെ ഡയാലിസിസ് മുറിയിൽ കയറി ഫാനും ജനറേറ്ററും അടക്കം മോഷ്ടിച്ചു; പ്രതിക്ക് രണ്ട് വ‍ര്‍ഷം തടവും പിഴയും

Synopsis

രണ്ട് മോഷണകേസുകളിൽ പ്രതിയായ ആൾക്കെതിരെ രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു

കൊച്ചി: രണ്ട് മോഷണകേസുകളിൽ പ്രതിയായ ആൾക്കെതിരെ രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. കോട്ടയം വെടിയന്നൂർ പുവക്കുടം പാറത്തടുഭാഗം നെടുംപുറത്ത് വീട്ടിൽ വേലായുധൻ (അമ്പി 48) ക്കെതിരെയാണ് മൂവാറ്റുപുഴ ജൂഡീഷ്വൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് നിമിഷ അരുൺ ശിക്ഷ വിധിച്ചത്. 

കൂത്താട്ടുകുളം പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തതാണ് രണ്ട് മോഷണ കേസുകളും. കൂത്താട്ടുകുളം രാജീവ് ഗാന്ധി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡയാലിസിസ് മുറിയുടെ കോൺക്രീറ്റ് ഗ്രിൽ പൊളിച്ച് അകത്ത് കയറി ഫാൻ, ജനറേറ്റർ എന്നിവയടക്കം മോഷണം നടത്തിയതിന് ജനുവരിയിൽ രജിസ്റ്റർ ചെയ്തതാണ് ആദ്യ കേസ്.

കൂത്താട്ടുകുളം മുൻസിപ്പൽ ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസ് മുറി കുത്തി തുറന്ന് ഇൻഡക്ഷൻ കുക്കർ, വയറുകൾ എന്നിവ മോഷ്ടിച്ചതിന് കഴിഞ്ഞ മെയ് മാസം രജിസ്റ്റർ ചെയ്തതാണ് രണ്ടാമത്തെ കേസ്. ഓരോ കേസിലുമായി ഒരു വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ.

ഓരോ കേസിനും പിഴയടക്കാത്തപക്ഷം മൂന്ന് മാസം വീതം തടവ് അനുഭവിക്കണം. വാദി ഭാഗത്തിനുവേണ്ടി അഡ്വ എസ്.എം. നസീർ ഹാജരായി. കൂത്താട്ടുകുളം ഇൻസ്പെക്ടർ കെ ആർ മോഹൻദാസിന്റെ നേതൃത്വത്തിൽ എസ് ഐ കെ പി സജീവ് ,മാരായ രാജു പോൾ,ബിജു ജോൺ,ബിജു തോമസ്,സീനിയർ സിവിൽ പൊലീസുകാരായ രാജേഷ് തങ്കപ്പൻ, സുബിൻ ടി രാജു,സിപിഒആർ രജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Read more: കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച 15-കാരനെ ലഹരിമാഫിയ ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടിക്കാനാകാതെ പൊലീസ്

അതേസമയം, കോട്ടയം കറുകച്ചാലിൽ സ്വർണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ്  ജുവല്ലറിയിൽ നിന്ന് മൂന്ന് പവൻ കവർന്നു. മാലയെടുത്ത് കടയിൽ നിന്ന് ഇറങ്ങി ഓടി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്ക് ധരിച്ചാണ് മോഷ്ടാവ് ജുവല്ലറിയിൽ എത്തിയത്. കറുകച്ചാലിലെ സുമംഗലി ജുവല്ലറിയിലാണ് മോഷണം നടന്നത്. ഇയാൾ കഴിഞ്ഞ ഏഴാം തീയതിയും ജുവല്ലറിയിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പാമ്പാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം