കൊയിലാണ്ടിയിൽ വൻ മണൽവേട്ട; രണ്ട് ടിപ്പറുകള്‍ പിടിച്ചെടുത്തു

By Web TeamFirst Published Sep 21, 2019, 6:51 PM IST
Highlights

നിർത്താൻ അവശ്യപ്പെട്ട ലോറി നിർത്താതെ ഓടിച്ചു പോകാൻ ശ്രമിക്കവേ  വാഹനം കുറുകെയിട്ട് അധികൃതര്‍ തടയുകയായിരുന്നു

കോഴിക്കോട്: കൊയിലാണ്ടി താലൂക്കിലെ പെരിഞ്ചേരികടവ് ആവളകടവ് എന്നിവിടങ്ങളിൽ നിന്ന് അനധികൃതമായി മണൽ  കടത്തുകയായിരുന്ന രണ്ട് ടിപ്പർ ലോറികൾ പിടിച്ചെടുത്തു. കൊയിലാണ്ടി തഹസിൽദാർ ഗോകുൽദാസിന്റെ നേതൃത്വത്തിലാണ് ലോറികള്‍ പിടിച്ചെടുത്തത്.

ഹെഡ് ക്വാർട്ടെഴ്സ് ഡെപ്യൂട്ടി തഹസിൽദാർ  കെ  ലതീഷ്കുമാർ, സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ  രഞ്ജിത്ത് ഡി എന്നിവരുടെ  നേതൃത്വത്തിൽ രണ്ട് പ്രത്യേക സ്ക്വാഡുകൾ രാത്രിയിൽ  നടത്തിയ പരിശോധനയിലാണ് ലോറികളും അനധികൃതമായി വാരി സൂക്ഷിച്ച മണലും കണ്ടെത്തിയത്.

നിർത്താൻ അവശ്യപ്പെട്ട ലോറി നിർത്താതെ ഓടിച്ചു പോകാൻ ശ്രമിക്കവേ  വാഹനം കുറുകെയിട്ട് അധികൃതര്‍ തടയുകയായിരുന്നു. ജിതേഷ് ശ്രീധർ, ഷിജു, ജോഷി, രോഹിത്ത്, ശ്രീജിത്ത്‌, ശരത്ത് രാജ്, ലെതീഷ്, സുഭീഷ്, ബിനു,  നിജിൽ രാജ് എന്നിവരാണ് പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു.

click me!