
തിരുവനന്തപുരം: വിഴിഞ്ഞം കോട്ടുകാലിൽ രണ്ട് കിണറുകൾ ഇടിഞ്ഞ് താഴ്ന്നത് പരിഭ്രാന്തി പരത്തി. കോട്ടുകാൽ പഞ്ചായത്തിലെ മണ്ണക്കല്ല് വാർഡിൽ ആണ് രണ്ട് കിണറുകൾ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. ചരുവിള പുത്തൻ വീടിൽ തങ്കരാജൻ, സരോജം എന്നിവരുടെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞ് താഴ്ന്നത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് തങ്കരാജന്‍റെ വീട്ടിലെ കിണർ ശബ്ദത്തോടെ ഇടിഞ്ഞ് താണത്.
റോഡിനോട് ചേർന്നായിരുന്നു കിണർ. സമീപത്ത് നിന്നിരുന്ന വൈദ്യുത പോസ്റ്റ് ഉൾപ്പെടെയാണ് ഇടിഞ്ഞ് താഴ്ന്നത്. കിണറിനോട് ചേർന്ന് ചെറിയ ഒരു റോഡും സമീപത്ത് കനാലുമാണ് ഉള്ളത്. സമീപത്തെ കനാലിൽ വെള്ളം വന്ന ശേഷമാണ് കിണർ ഇടിഞ്ഞ് താഴാൻ തുടങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. തങ്കരാജന്‍റെ വീട്ടിലെ കിണർ ഇടിഞ്ഞതിന് പിന്നാലെയാണ് സരോജത്തിന്‍റെ വീട്ടിലെ കിണറും ഇടിഞ്ഞ് താഴ്ന്നത്.
കുറച്ച് ദിവസങ്ങളിലായി ചെറുതായി വശങ്ങൾ ഇടിഞ്ഞ് തുടങ്ങിയ കിണർ കഴിഞ്ഞ ദിവസം വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുക ആയിരുന്നു എന്ന് സരാജ പറഞ്ഞു. ഇതിനൊപ്പം റോഡിലും വീടുകളിലും ചെറിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. കോട്ടുകാൽ പഞ്ചായത്ത് പ്രസിഡൻറ് ജെറോം ദാസ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ദീപു, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇടിഞ്ഞു താഴ്ന്ന കിണറുകൾ എത്രയുംപെട്ടെന്ന് ശരിയാക്കി കൊടുക്കണമെന്ന് കാട്ടി ഇരു വീട്ടുകാരും വില്ലേജ് ഓഫീസിൽ പരാതി നൽകി.
Read More : 'ഞാൻ അച്ഛനെ കൊന്നു, മദ്യലഹരിയിൽ മകൻ അയൽവാസികളോട്'; പതിവ് വഴക്കെന്ന് കരുതി, വീട്ടുകാരെത്തിയപ്പോള്‍ ഞെട്ടി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam