വീടിന് സമീപം റെയിൽവേ ട്രാക്ക്, കളിക്കുന്നതിനിടെ ട്രെയിൻ തട്ടി; വർക്കലയിൽ 2 വയസുകാരന് ദാരുണാന്ത്യം

Published : May 26, 2023, 11:01 PM IST
 വീടിന് സമീപം റെയിൽവേ ട്രാക്ക്, കളിക്കുന്നതിനിടെ ട്രെയിൻ തട്ടി; വർക്കലയിൽ 2 വയസുകാരന് ദാരുണാന്ത്യം

Synopsis

വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടുവയസുകാരൻ. ഇതിനിടെ കുട്ടി വീടിന് വെളിയിലേക്ക് ഇറങ്ങിയത് ആരും കണ്ടിരുന്നില്ല.

വർക്കല: തിരുവനന്തപുരം വർക്കലയിൽ ട്രെയിൻ തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം.  ഇടവ പാറയിൽ കണ്ണമ്മൂട് എ കെ ജി വിലാസത്തിൽ ഇസൂസി - അബ്ദുൽ  അസീസ് ദമ്പതികളുടെ ഇളയമകൾ സോഹ്‌റിൻ  ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30 നായിരുന്നു നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ അപകടം നടന്നത്. റെയിൽവേ ട്രാക്കിന് സമീപത്തായിരുന്നു കുട്ടിയുടെ വീട്. കളിച്ചുകൊണ്ടിരിക്കെ കുട്ടി ട്രാക്കിലേക്ക് ഇറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടുവയസുകാരൻ. ഇതിനിടെ കുട്ടി വീടിന് വെളിയിലേക്ക് ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. അപകടം നടന്ന് ആളുകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മകനെ കാണാത്തത് കൊണ്ട് ട്രാക്കിലെ ആള്‍ക്കൂട്ടം കണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്‌റിനെ തിരിച്ചറിയുന്നത്. വിവരമറിഞ്ഞ് അയിരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More : '2 മിനിറ്റി'നെ ചൊല്ലി തർക്കം; സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം, ബസുടമയടക്കം 3 പേർ അറസ്റ്റിൽ

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്