കളിക്കിടെ കലത്തിൽ കുടുങ്ങി രണ്ടര വയസുകാരി, വീട്ടുകാരുടെ പ്രയത്നത്തിൽ രക്ഷയില്ല, ഒടുവിൽ രക്ഷ ഫയർഫോഴ്സ്!

Published : Jun 04, 2023, 10:22 PM ISTUpdated : Jun 07, 2023, 11:33 AM IST
കളിക്കിടെ കലത്തിൽ കുടുങ്ങി രണ്ടര വയസുകാരി, വീട്ടുകാരുടെ പ്രയത്നത്തിൽ രക്ഷയില്ല, ഒടുവിൽ രക്ഷ ഫയർഫോഴ്സ്!

Synopsis

കലത്തിനുള്ളിൽ കയറിയിരുന്ന കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുട്ടി അതിനകത്ത് അകപ്പെടുകയായിരുന്നു

തിരുവനന്തപുരം: വീട്ടിൽ കളിച്ചുകൊണ്ട് ഇരിക്കവെ രണ്ടര വയസ്സുകാരി കലത്തിനുള്ളിൽ കുടുങ്ങി. മണിക്കൂറുകൾക്ക് ശേഷം ഫയർ ഫോഴ്സ് സംഘമാണ് കലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്. നെയ്യാറ്റിൻകര ചെങ്കൽ കുന്നുവിള അജിത് ഭവനിൽ അഭിജിത് അമ്യത ദമ്പതികളുടെ രണ്ടര വയസ്സുള്ള മകൾ ഇവ ഇസ മരിയെയാണ് നെയ്യാറ്റിൻകര ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. കലത്തിനുള്ളിൽ കയറിയിരുന്ന കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുട്ടി അതിനകത്ത് അകപ്പെടുകയായിരുന്നു.

കണക്ക് ചോദിച്ചു, ജീവിച്ചിരിക്കവെ വിശ്വാസികളുടെ കൂട്ടമരണ കുര്‍ബാന നടത്തി വികാരി! 'ചരമദിന' സമരവുമായി ഇടവകക്കാർ

വീട്ടുകാർ കുട്ടിയെ പുറത്തിറക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വീട്ടുകാർ നെയ്യാറ്റിൻകര ഫയർഫോഴ്സിനെ വിവരം അറിയിച്ചു. പിന്നാലെ കുട്ടിയെയും കൊണ്ട് വീട്ടുകാർ നെയ്യാറ്റിൻകര ഫയർഫോഴ്സ് സ്റ്റേഷനിൽ എത്തി. ഫയർഫോഴ്സ് സംഘം ഷിയേഴ്സ്, അലൂമിനിയം കട്ടർ, ഇലക്ട്രിക് കറ്റാർ എന്നിവ ഉപയോഗിച്ച് 20 മിനിറ്റോളം സമയം എടുത്ത് ഒരു പോറൽ പോലുമേൽക്കാതെ കുട്ടിയെ പുറത്തെടുത്തു. കൂട്ടിയുടെ തല മാത്രം പുറത്തും ഉടൽ മുഴുവനായും പാത്രത്തിനുളളിലുമായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ് എച്ച് അൽ അമീൻ, രാജശേഖരൻ നായർ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ സന്തോഷ്, വിപിൻ, ഷിബുകുമാർ, ഹോം ഗാർഡ് ശിവപ്രസാദ് എന്നിവർ ചേർന്നാണ് കുട്ടിയെ പുറത്ത് എടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മുക്കം കൊടിയത്തൂർ ചെറുവാടികടവിൽ തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിക്കിടന്നു തെങ്ങ് കയറ്റ തൊഴിലാളിയെ ഫയർഫോഴ്സെത്തി രക്ഷിച്ചു എന്നതാണ്. വീരാൻകുട്ടി എന്ന തൊഴിലാളിയെയാണ് ഫയർ ഫോഴ്സ് രക്ഷിച്ചത്. തെങ്ങിന്റെ മുകളിൽ വച്ച് തേങ്ങ തലയിൽ പതിച്ചതോടെ വീരാൻകുട്ടി തെങ്ങുകയറ്റ മെഷീനിൽ നിന്നും കാൽ വഴുതി തല കീഴായി കിടക്കുകയായിരുന്നു. മുക്കം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനയാണ് സ്ഥലത്തെത്തി വീരാൻകുട്ടിയെ താഴെ ഇറക്കിയത്.

തേങ്ങ തലയിൽ വീണു, തൊഴിലാളി തലകീഴായി തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിക്കിടന്നു, ഫയർഫോഴ്സെത്തി താഴെയിറക്കി

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം