വീരാൻകുട്ടി എന്ന തൊഴിലാളിയാണ് തേങ്ങ വലിക്കുമ്പോൾ തെങ്ങിൻ്റെ മുകളിൽ നിന്നും തേങ്ങ തലയിൽ പതിച്ചതുകൊണ്ട് വീണത്. പിന്നീട് വീരാൻകുട്ടി തെങ്ങുകയറ്റ മെഷീനിൽ നിന്നും കാൽ വഴുതി തല കീഴായി കിടക്കുകയായിരുന്നു. 

കോഴിക്കോട്: മുക്കം കൊടിയത്തൂർ ചെറുവാടികടവിൽ തെങ്ങിൽ നിന്നും വീണ തെങ്ങ് കയറ്റ തൊഴിലാളിയെ ഫയർഫോഴ്സെത്തി രക്ഷിച്ചു. വീരാൻകുട്ടി എന്ന തൊഴിലാളിയാണ് തേങ്ങ വലിക്കുമ്പോൾ തെങ്ങിൻ്റെ മുകളിൽ നിന്നും തേങ്ങ തലയിൽ പതിച്ചതുകൊണ്ട് വീണത്. പിന്നീട് വീരാൻകുട്ടി തെങ്ങുകയറ്റ മെഷീനിൽ നിന്നും കാൽ വഴുതി തല കീഴായി കിടക്കുകയായിരുന്നു.

വീരാൻ കുട്ടിയെ മറ്റൊരു തെങ്ങു കയറ്റ തൊഴിലാളിയായ വിനോദ് കയറുകൊണ്ട് കെട്ടിവെക്കുകയായിരുന്നു. തുടർന്ന് മുക്കം ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തുകയും വീരാൻകുട്ടിയെ താഴെ ഇറക്കുകയും ചെയ്തു. 

മലപ്പുറം താനൂരിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; 8 പേർക്ക് പരിക്ക്

അസിസ്റ്റൻറ് ഓഫീസർ ഭരതൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷൈബിൻ, ജലീൽ എന്നിവർ ലാഡർ സഹായത്തോടുകൂടി തെങ്ങിൽ കയറുകയും 40 അടി ഉയരത്തിലുള്ള തെങ്ങിൽ നിന്നും നെറ്റിന്റെ സഹായത്തോടുകൂടി വീരാൻകുട്ടിയെ താഴെയിറക്കുകയായിരുന്നു. തൊഴിലാളിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫീസർ അബ്ദുൾ ഷുക്കൂർ ഫയർ ആൻഡ് ഓഫീസർമാരായ നജുമുദ്ധീൻ, രജീഷ്, സനീഷ് പി, ചെറിയാൻ, ഷിംജു,വിജയകുമാർ, ജമാൽ എന്നിവർ പങ്കെടുത്തു. 

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ചവിട്ടുപടികളിറങ്ങി കടയിലേക്ക് ഇടിച്ച് കയറി; ചില്ലുകൾ തകർത്ത് ഓട്ടോ അകത്ത്!

മുക്കത്ത് തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ രക്ഷിച്ചു| Mukkam| Rescue| Kozhikode