
അമ്പലപ്പുഴ: വണ്ടാനത്ത് വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. വണ്ടാനം കാട്ടുമ്പുറം വെളിയില്‍ തനൂജ് (33), വണ്ടാനം പുതുവൽവീട്ടില്‍ റിൻഷാദ് (കുഞ്ഞുക്കിളി-28) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടാനം മെഡിക്കൽ കോളേജിന് പടിഞ്ഞാറ് കാട്ടുമ്പുറം വെളി സാഗറിന്റെ വീടിനു നേരെയാണ് ഇവര്‍ ആക്രമണം നടത്തിയത്.
വീടിന്റെ ജനലുകളും തകർത്തു. സാഗറിനും ഭാര്യക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ചേർത്തല തങ്കി കവലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ സമയം ടാങ്കർ ലോറിയിൽ നിന്ന് മോഷ്ടിച്ച ബാറ്ററിയും ഇവരുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Read also: നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
അതേസമയം മറ്റൊരു സംഭവത്തില്‍ കോട്ടയം തൃക്കൊടിത്താനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പാലമറ്റം സ്വദേശികളായ ജിതിൻ ഇയാളുടെ സഹോദരൻ ജിഷ്ണു സി.എസ് എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 31ന് ആയിരുന്നു സംഭവം. ജിതിനും ജിഷ്ണുവും രാത്രി മാടപ്പള്ളി മാനില പള്ളിക്ക് സമീപം ബൈക്കില്‍ എത്തുകയും അവിടെ വച്ച് നെടുംകുന്നം സ്വദേശിയായ യുവാവിനെ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam