പേരൂർക്കട സ്റ്റേഷനിലെ ബാത്ത്റൂമിലെ ഗ്ലാസ് തല കൊണ്ട് ഇടിച്ചുതകർത്തു, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതി

Published : Nov 24, 2023, 06:03 PM IST
പേരൂർക്കട സ്റ്റേഷനിലെ ബാത്ത്റൂമിലെ ഗ്ലാസ് തല കൊണ്ട് ഇടിച്ചുതകർത്തു, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതി

Synopsis

ടോയ്‌ലറ്റിന് സമീപത്തെ ഡോര്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമാസക്തനായതോടെ കൂടുതല്‍ പൊലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം: ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ച പ്രതി സ്റ്റേഷനിലെത്തിച്ചപ്പോൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരുമല കുന്നപ്പുഴ ഞാലിക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീകുമാര്‍ (35) ആണ് പേരൂര്‍ക്കട സ്റ്റേഷനില്‍ അതിക്രമം കാട്ടിയത്. 

വ്യാഴാഴ്ച രാവിലെ പേരൂര്‍ക്കട ശ്രീവല്‍സം ഫ്ലാറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ബാറ്ററിയാണ് ശ്രീകുമാര്‍ മോഷ്ടിച്ചത്. ഇയാളെ മണിക്കൂറുകള്‍ക്കകം പേരൂര്‍ക്കട പൊലീസ് പിടികൂടി. എന്നാല്‍ സ്റ്റേഷനിലെത്തിച്ച പ്രതി അക്രമാസക്തനായി.

പൊലീസ് സ്റ്റേഷനിലെ ബാത്ത്‌റൂമില്‍ തൂക്കിയിരുന്ന ഗ്ലാസ് തല കൊണ്ട് ഇടിച്ചുതകര്‍ത്ത ശ്രീകുമാര്‍, ടോയ്‌ലറ്റിന് സമീപത്തെ ഡോര്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമാസക്തനായതോടെ കൂടുതല്‍ പൊലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് മുമ്പ് പിടിയിലായ ശ്രീകുമാര്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ക്കട സി ഐ വി സൈജുനാഥ്, എസ് ഐ വൈശാഖ് കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോഷണക്കുറ്റം ആരോപിച്ച് പന്ത്രണ്ടുകാരന് ക്രൂര പീഡനം, വിദേശത്തേക്ക് കടന്ന് ബന്ധു, രക്ഷപ്പെട്ടത് കോഴിക്കോട് വിമാനത്താവളത്തിലൂടെ
ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎ കടത്തുക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു