
തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി. തിരുവനന്തപുരം കാപ്പിലിനും വെറ്റക്കടയ്ക്കും ഇടയിൽ ആണ് സംഭവം. ആറ്റിങ്ങൽ സ്വദേശി അഖിൽ, കടയ്ക്കൽ സ്വദേശി രാഹുൽ എന്നിവരെ ആണ് കാണാതായത്.
ഇവർക്കൊപ്പം സുഹൃത്തുക്കളായ 5 പേരും ഉണ്ടായിരുന്നു. വിവരം അറിയിച്ച ഉടൻ അയിരൂർ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. നാളെ വീണ്ടും തെരച്ചിൽ നടത്തുമെന്ന് ഫയർഫോഴ്സും , അയിരൂർ പൊലീസും പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam