ക്ഷേത്രക്കുളത്തില്‍ വീണു സഹോദരങ്ങളായ രണ്ടു കുരുന്നുകള്‍ക്ക് ദാരുണാന്ത്യം

Published : Nov 13, 2026, 12:36 AM IST
Two young sibling

Synopsis

വടക്കേക്കാട് മണികണ്‌ഠേശ്വരത്ത് സഹോദരങ്ങളായ രണ്ട് കുട്ടികൾ ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു. പ്രദീപ്-സജിത ദമ്പതികളുടെ മക്കളായ സായിദീപ്, സ്വാതിക് എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

തൃശൂര്‍: വടക്കേക്കാട് മണികണ്‌ഠേശ്വരത്ത് സഹോദരങ്ങളായ രണ്ടുകുട്ടികള്‍ സമീപത്തെ ക്ഷേത്ര കുളത്തില്‍ വീണുമരിച്ചു. വടക്കേക്കാട് കല്ലിങ്ങല്‍ മേലെപുര വീട്ടില്‍ പ്രതീപ് സജിത ദമ്പതികളുടെ മക്കളായ സ്വായി ദീപ് (9) സ്വാതിക്(7) എന്നിവരാണ് മരിച്ചത്. തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സായിദീപും ഒന്നാന്തരം വിദ്യാര്‍ഥിയായ സ്വാതികും സ്‌കൂള്‍ വിട്ടു വന്ന ശേഷം വീടിനടുത്ത് ഇരിക്കുകയായിരുന്നു.

വൈകിട്ട് അഞ്ചരയോടെ ജോലി കഴിഞ്ഞു വന്ന ശേഷം പുറത്തേക്ക് പോവുകയായിരുന്ന അച്ഛന്‍ പ്രദീപ് കുട്ടികളോട് കുളത്തിനടുത്തേക്ക് പോകരുത് എന്ന് പറഞ്ഞായിരുന്നു പോയത്.തുടര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞ് മക്കളുടെ ശബ്ദം ഒന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ സജിത അന്വേഷിച്ചപ്പോള്‍ കുട്ടികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികള്‍ ക്ഷേത്രം കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് പുന്നയൂര്‍ക്കുളം ശാന്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് സ്വദേശിയായ പ്രദീപ് വടക്കേക്കാട് കല്ലിങ്ങല്‍ സ്വദേശിനിയായ സജിതയെ വിവാഹം കഴിച്ച ശേഷം ക്ഷേത്രക്കുളത്തിന് സമീപത്തെ കോട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. കുട്ടികളുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. എന്‍ കെ അക്ബര്‍ എം എല്‍ എ താലൂക്കാശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

87 സാക്ഷികൾ, 12 തൊണ്ടിമുതൽ; കരുവാറ്റയില്‍ കൗമാരക്കാര്‍ വയോധികനെ കൊന്ന കേസില്‍ കുറ്റപത്രം സമർപ്പിച്ചു
പരിയാരം മെഡിക്കൽ കോളേജിൽ കുഞ്ഞിന് കുഞ്ഞിന് ശസ്ത്രക്രിയ ചെയ്തതിൽ വീഴ്ച; ഡോക്ടർക്കെതിരെ ആരോപണവുായി കുടുംബം