87 സാക്ഷികൾ, 12 തൊണ്ടിമുതൽ; കരുവാറ്റയില്‍ കൗമാരക്കാര്‍ വയോധികനെ കൊന്ന കേസില്‍ കുറ്റപത്രം സമർപ്പിച്ചു

Published : Nov 12, 2026, 06:52 PM IST
Karuvatta Murder Case

Synopsis

കരുവാറ്റ കൊലപാതകക്കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു. കൗമാരക്കാര്‍ വയോധികനെ കൊന്ന കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17നായിരുന്നു നാട് നടുങ്ങിയ കൊലപാതകം നടന്നത്.

ആലപ്പുഴ: കരുവാറ്റയില്‍ കൗമാരക്കാര്‍ വയോധികനെ കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. വീട്ടിലെ സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമം വയോധികന്‍ കണ്ടുപിടിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ബന്ധുവായ പതിമൂന്നുകാരി സുഹൃത്തുക്കളെ വിളിച്ചുവരുത്തി വയോധികനെ കൊന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ വര്‍ഷം ഓഗസ്റ്റിലായിരുന്നു കേരളത്തെ ഞെട്ടിച്ചു കൊണ്ട് കൗമാര സംഘം വയോധികനെ കൊന്നത്.

87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും അടങ്ങുന്നതാണ് കുറ്റപത്രം. ഓണ്‍ലൈനായാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹരിപ്പാട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം നേരിട്ടു നടപ്പാക്കിയ മൂന്നു കൗമാരക്കാര്‍ക്ക് 16 വയസ് പൂര്‍ത്തിയായതിനാല്‍ ഇവരെ മുതിര്‍ന്നവരായ പരിഗണിച്ച് വിചാരണ നടത്തണമെന്നും ഹരിപ്പാട് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ആവശ്യമുന്നയിക്കും.

ഓഗസ്റ്റ് 17നായിരുന്നു 65കാരനെ കരുവാറ്റയിലെ വാടകവീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും പെർഫ്യൂം ഉൾപ്പെടെയുള്ള വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ പതിമൂന്നുകാരിയുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനും സുഹൃത്തുക്കൾക്ക് ആഡംബര ബൈക്ക് വാങ്ങുന്നതിനുമായി പണം കണ്ടെത്തുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരിയാരം മെഡിക്കൽ കോളേജിൽ കുഞ്ഞിന് കുഞ്ഞിന് ശസ്ത്രക്രിയ ചെയ്തതിൽ വീഴ്ച; ഡോക്ടർക്കെതിരെ ആരോപണവുായി കുടുംബം
സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം, പോലീസ് ഉദ്യോഗസ്ഥന് പരിക്ക്