കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് യുവാവിനെ പറ്റിച്ചു, തട്ടിയത് ലക്ഷങ്ങൾ; രണ്ടുപേർ അറസ്റ്റിൽ 

By Web TeamFirst Published Jul 30, 2022, 1:02 AM IST
Highlights

കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഇരുവരും 1,27,000 രൂപയോളം കൈക്കലാക്കി.

മലപ്പുറം: അടിപിടിക്കേസില്‍പ്പെട്ടയാളെ കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. താനൂര്‍ ചെറുപുരക്കല്‍ അസ്‌കര്‍(35), പുറമണ്ണൂര്‍ ഇരുമ്പലയില്‍ സിയാദ് (40) എന്നിവരാണ് അറസ്റ്റിലായത്. വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞമാസം 27ന് പരാതിക്കാരിയുടെ ഭര്‍ത്താവായ ബൈജുവും അനസ് എന്നയാളും വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വളാഞ്ചേരി പൊലീസില്‍ കേസ് നിലനില്‍ക്കേയാണ് പ്രതികള്‍ ബൈജുവിനെ സമീപിച്ചത്.

അപകടത്തിൽപ്പെട്ട വാഹനത്തിൽ 50 ലക്ഷം രൂപയുടെ പാൻമസാല; പ്രതികൾ ഓടി രക്ഷപ്പെട്ടു

അനസിനെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഇരുവരും 1,27,000 രൂപയോളം കൈക്കലാക്കി. സംഭവത്തില്‍ കബളിപ്പിക്കപ്പെട്ടതെന്നും മനസ്സിലാക്കിയതിനെ തുടര്‍ന്ന് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒന്നാം പ്രതിയായ അസ്‌കറിനെ താനൂര്‍ പൊലീസിന്റെ സഹാത്തോടെയാണ് പിടികൂടിയത്. വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിനെ കൂടാതെ എസ് ഐ മാരായ ഷമീല്‍, ഉണ്ണികൃഷ്ണന്‍. എസ് സി പി ഒമാരായ പത്മിനി, വിനീത്  സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

വയനാട് ജില്ലാ ആശുപത്രിയിൽ എത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ചു, പ്രതി റിമാൻഡിൽ

 

കൽപ്പറ്റ: വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിയെ കോടതി റിമാന്റ് ചെയ്തു. നല്ലൂര്‍നാട് സ്വദേശി ജോഷ്വാ ജോയിയെയാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തത്. സംഭവ ശേഷം ഒളിവിലായിരുന്ന ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. 

ജൂലൈ 25ന് രാത്രി പത്ത് മണിക്കാണ് കേസിന് ആസ്പദമായ സംഭവം. പനി ബാധിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് കുത്തിവെപ്പെടുക്കാൻ ശ്രമിക്കുമ്പോൾ നഴ്സിനെ ചവിട്ടിയെന്നാണ് പരാതി. പ്രതിയ്ക്കായി അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് വ്യക്തമാക്കി.

click me!