
ചേർത്തല: ആലപ്പുഴയില്‍ കോടയും വാറ്റുപകരങ്ങളുമായി രണ്ടുപേർ എക്സൈസിന്‍റെ പിടിയിലായി. നഗരസഭ ആറാം വാർഡിൽ വാടാത്തല വീട്ടിൽ വിശാഖ് (34), നഗരസഭ വാർഡ് നാലാം വാർഡിൽ തോട്ടുങ്കൽ വീട്ടിൽ ഷാൻജോ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും ചേർന്ന് സുഹൃത്തിന്റെ ആൾ താമസമില്ലാത്ത ഷെഡ്ഡിൽ ചാരായം വാറ്റുന്നതിനിടെയാണ് പിടി വീണത്.
ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. ജെ റോയിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്ത് നിന്നും 70 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. പ്രിവന്‍റീവ് ഓഫീസറന്മാരായ എ. സാബു, സി. എൻ. ജയൻ, ബെന്നി വർഗീസ്, എം. കെ. സജിമോൻ, സിവിൽ എക്സൈസ് ഓഫീസറന്മാരായ കെ. വി. സുരേഷ് എന്നിവരും അന്വഷണ സംഘത്തിൽ പങ്കെടുത്തു.
അതേസമയം കോഴിക്കോട് ജില്ലയിലും കഴിഞ്ഞ ദിവസം വ്യാജവാറ്റ് പിടികൂടി. താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് ചമൽ കേളൻ മൂല മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ കന്നാസുകളിൽ സൂക്ഷിച്ചുവെച്ച 110 ലിറ്റർ ചാരായവും 3 ബാരലുകളിലായി സൂക്ഷിച്ചുവെച്ച 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ചമൽ കേളൻ മൂലയില്‍ രണ്ട് ദിവസം മുമ്പും വ്യാജവാറ്റ് പിടികൂടിയിരുന്നു.
Read More : എൺപതുകാരിയെ വെട്ടിക്കൊന്നു; ബന്ധുവായ യുവാവ് അറസ്റ്റിൽ; മാനസിക വിഭ്രാന്തിയുള്ളതായി പ്രാഥമിക നിഗമനം
മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അച്ഛന് അഞ്ച് വർഷം തടവ്
ആലപ്പുഴ: മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ പിതാവിന് അഞ്ച് വർഷം തടവ്. ആലപ്പുഴ മുൻസിപ്പൽ പാലസ് വാർഡിൽ വിഷ്ണുവിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2022 ല്‍ വാക്കുതര്‍ത്തിനിടെയാണ് മകൻ വിനോദിനെ കൊലപ്പടുത്തിയത് . ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് സംഭവം.
35 കാരനായ വിനോദിനെ മരിച്ചനിലയിൽ കണ്ടെത്തിയ സൗത്ത് പോലീസ് ആസ്വഭാവിക മരണത്തിനാണ് ആദ്യം കേസ് എടുത്തത് . പോസ്റ്റ് മോർട്ടത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് വിനോദിന്റെ പിതാവ് തന്നെയാണെന്ന് കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam