
കൊച്ചി: മൂവാറ്റുപുഴയില്‍ വർക്ക്‌ഷോപ്പിൽ നിന്നും ഇരുമ്പ് അടക്കമുള്ള സാധനങ്ങള്‍ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. വെള്ളൂർകുന്നം കടാതി കരയിൽ കുര്യൻമല ഭാഗത്ത് ചാലിൽ പുത്തൻപുര വീട്ടിൽ അരുൺ ബാബു (27), വെള്ളൂർകുന്നം കടാതി കരയിൽ കുര്യൻമല ഭാഗത്ത് പാലത്തിങ്കൽ വീട്ടിൽ നൈസാബ് നൗഷാദ് (22) എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്. മുവാറ്റുപുഴ വാഴപ്പിള്ളി ഐടിആർ ഭാഗത്തെ വർക്ക്‌ഷോപ്പിൽ നിന്നുമാണ് ഇരുവരും ഇരുമ്പും മറ്റു സാമഗ്രികളും മോഷ്ടിച്ചത്.
അരുൺ ബാബുവിന് മുവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ വധശ്രമം, പിടിച്ചുപറി, മോഷണ കേസുകൾ ഉണ്ട്. നൈസാബ് മുവാറ്റുപുഴ,കോതമംഗലം, എടത്തല എന്നിവിടങ്ങളിൽ പിടിച്ചുപറി, മോഷണ, ലഹരി കേസുകളിൽ പ്രതിയാണ് . മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ കെ എൻ രാജേഷ്, എസ്ഐമാരായ ആർ.ആർ രാകേഷ്, കെ എസ് ജയൻ, അനൂപ് ജി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിനു വർഗീസ്, സീനിയർ സിപിഓമാരായ അനസ്, അബൂബക്കർ,ബിബിൽ മോഹൻ, സൂരജ്കുമാർ എന്നിവർ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More : അമിത മൊബൈൽഫോൺ ഉപയോഗം രക്ഷിതാക്കൾ വിലക്കി, കണ്ണൂരിൽ പെൺകുട്ടി ജീവനൊടുക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam