ആഡംബര കാറില്‍ മയക്കുമരുന്ന് കടത്ത്; 300 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

Published : Dec 04, 2022, 10:10 AM IST
ആഡംബര കാറില്‍  മയക്കുമരുന്ന് കടത്ത്; 300 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

Synopsis

പ്രതികള്‍ കേരളത്തിലേക്ക് ലഹരി കടത്തുന്ന അന്തർ സംസ്ഥാന എജെന്റ് ആയും പ്രവർത്തിച്ചിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മാര്‍ത്താണ്ഡം: തിരുവനന്തപുരത്് ആഡംബര കാറിൽ കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി രണ്ട് പേരെ പൊലീസ് പിടികൂടി. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി പ്രകാശ്, ബാംഗ്ലൂർ സ്വദേശി രാജേഷ് എന്നിവർ തമിഴ്നാട് പൊലീസിന്റെ പിടിയിലായി. കേരള തമിഴ്നാട് അതിർത്തിക്ക് സമീപം മാർത്താണ്ഡത്തു വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. 

മാർത്താണ്ഡം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടുർന്ന് മാർത്താണ്ഡത്തു നടത്തിയ വാഹന പരിശോധനക്കിടയിൽ പൊലീസിനെ കണ്ട് നിർത്താതെ ഓടിച്ചു പോയ കാറിനെ പിന്തുടുർന്നു കുഴുത്തുറയ്ക്കു സമീപം വച്ച് തടഞ്ഞു പിടികൂടുകയായിരുന്നു. പിടിയിലായ ഇരുവരും മാർത്താണ്ഡത്തു കച്ചവട സ്ഥാപനം നടത്തി വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

പ്രകാശ് തുണികടയും, രാജേഷ് ഇലക്ട്രോണിക്  കടയും നടത്തി വരികയാണ്. ഇവർ കടയിൽ വച്ചും രഹസ്യമായി ലഹരി കച്ചവടം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ പൊലീസ് ഇരുവരെയും നിരീക്ഷിച്ച് വരികയായിരുന്നു. പ്രതികള്‍ കേരളത്തിലേക്ക് ലഹരി കടത്തുന്ന അന്തർ സംസ്ഥാന എജെന്റ് ആയും പ്രവർത്തിച്ചിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരെും വിശദമായി ചോദ്യം ചെയ്യുമെന്നും, സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനികളെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Read More : പാലക്കാട് പോക്സോ കേസ്; പ്രോസിക്യൂട്ടർക്കെതിരെ പരാതി നൽകിയ ലീഗൽ കൗൺസലറെ മാറ്റി നിർത്താൻ ഉത്തരവ്

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്