Drug MDMA : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Published : Feb 21, 2022, 06:45 PM ISTUpdated : Feb 21, 2022, 06:47 PM IST
Drug MDMA : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Synopsis

 810 മില്ലി ഗ്രാം എംഡിഎംഎയും ബൈക്കും പൊലീസ് പിടിച്ചെടുത്തു.  

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (MDMA) രണ്ടുപേരെ കൊടുവള്ളി (Koduvally) പൊലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി ആറ്റിന്‍കര അമല്‍ ബെന്നി (Amal Beny), കൂടത്തായി അമ്പായക്കുന്നുമ്മല്‍ വിഷ്ണുദാസ് (Vishnu Das) എന്നിവരാണ് പിടിയിലായത്. 810 മില്ലി ഗ്രാം എംഡിഎംഎയും ബൈക്കും പൊലീസ് പിടിച്ചെടുത്തു. കൊടുവള്ളി ഇന്‍സ്പെക്ടര്‍ എം പി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് ഐമാരായ കെ കെ രാജേഷ് കുമാര്‍, പി കെ അഷ്റഫ്, എ എസ് ഐമാരായ ശ്രീകുമാര്‍, സജീവന്‍, സീനിയര്‍ സി പി ഒമാരായ അബ്ദുല്‍ റഹീം, ജയരാജന്‍, സി പി ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കാസർകോട്ട് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും പിഴയും

കാസർകോട്: ചിറ്റാരിക്കലിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച (Rape case) പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രാർഥനയുടെ മറവിൽ പ്രതിയുടെ വീട്ടിൽ വച്ചും പരാതിക്കാരിയുടെ വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2014 മാർച്ച് മുതൽ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി സണ്ണി ഒന്നര ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.  

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും