പരവൂരില്‍ ഇലക്ട്രിക് പോസ്റ്റില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Published : Feb 22, 2020, 07:39 AM ISTUpdated : Feb 22, 2020, 08:50 AM IST
പരവൂരില്‍ ഇലക്ട്രിക് പോസ്റ്റില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Synopsis

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പുക്കുളം പെട്രോൾ പമ്പിനും ജംങ്ഷനും ഇടയിൽ ആയിരുന്നു അപകടം നടന്നത്.  ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂണിലെ ലൈറ്റ് ഇളകി താഴെ വീണു.

പരവൂർ : കൊല്ലം പരവൂരില്‍ ഇലക്ട്രിക് പോസ്റ്റില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പുക്കുളം പെട്രോൾ പമ്പിനും ജംങ്ഷനും ഇടയിൽ ആയിരുന്നു അപകടം നടന്നത്. തെക്കുംഭാഗം സ്വദേശികളായ ഷെമീർ (29), തൗസീഫ് (23) എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. പരവൂരിൽ നിന്നും നെടുങ്ങോലത്തേക്ക് പോവുകയായിരുന്നു ഇരുവരും. 

സംഭവ സ്ഥലത്തു വച്ച് തന്നെ ഷമീർ മരിച്ചു. തൗസീഫിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂണിലെ ലൈറ്റ് ഇളകി താഴെ വീണിരുന്നു. ഷെമീറിന്റെ മൃതദേഹം നേടുങ്ങോലം താലൂക്ക് ആശുപത്രിയിലും തൗസീഫിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു