ബ്രേക്ക് നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിച്ചു, കക്കാടംപൊയിലില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Published : Sep 27, 2025, 01:25 PM IST
Shanid

Synopsis

കക്കാടംപൊയിലില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പ്രദേശവാസികള്‍ അരീക്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് പറയുന്നു

മലപ്പുറം: കക്കാടംപൊയില്‍ പന്നിയാമലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒതായിക്ക് സമീപം ചുളാട്ടിപ്പാറ സ്വദേശി സുധര്‍മന്റെ മകന്‍ സൂരജ് (20), ചുളാട്ടിപ്പാറ കരിക്കാട്ട് പൊയില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഷാനിദ് (20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കക്കാടംപൊയിലേക്ക് സുഹൃത്തുക്കളോടൊപ്പം പോയ ഇരുവരും വീട്ടിലേക്ക് മടങ്ങവെ പന്നിയമല ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു. 

പ്രദേശവാസികള്‍ അരീക്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് പറയുന്നു. മൃതദേഹങ്ങള്‍ അരീക്കോട്ടെ സ്വകാര്യാശുപത്രിയില്‍. ഷാനിദിന്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഹക്കീം, മുനവിര്‍. സൂരജിന്റെ മാതാവ്: രമ്യ. സഹോദരി: അര്‍ച്ചന.

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം