മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

Published : Jul 07, 2019, 09:04 PM ISTUpdated : Jul 07, 2019, 11:30 PM IST
മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

Synopsis

പത്തനംതിട്ട നാരങ്ങാനം സ്വദേശി നിഥിന്‍(21), തിരുവല്ല മാഞ്ഞാടി സ്വദേശി ഗോകുല്‍(21) എന്നിവരെയാണ് കാണാതായത്.

പത്തനംതിട്ട: തിരുവല്ല മനക്കച്ചിറയിലെ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. പത്തനംതിട്ട നാരങ്ങാനം സ്വദേശി നിഥിന്‍(21), തിരുവല്ല മാഞ്ഞാടി സ്വദേശി ഗോകുല്‍(21) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച വൈകിട്ട് നാലര മണിയോടെ മണിമലയാറ്റിൽ മനയ്ക്കച്ചിറ പാലത്തിന് സമീപത്തെ കടവിലായിരുന്നു സംഭവം. മറ്റ് രണ്ട് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. കുളി കഴിഞ്ഞ് കരയ്ക്ക് കയറിയ ശേഷം വീണ്ടും നദിയിലിറങ്ങിയ ഗോകുൽ ഒഴുക്കിൽ പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് ഗോകുലിനെ രക്ഷിക്കാനിറങ്ങിയ നിഥിനെയും ഒഴുക്കിൽപ്പെട്ട് കാണാവുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്