'ടച്ചിങ്സ് എടുക്കുന്നോടാ'; പത്തനംതിട്ടയിൽ ബാറിന് മുന്നിൽ യുവാക്കൾ തമ്മിൽ തല്ലി, ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചു

Published : Jun 18, 2024, 12:49 PM ISTUpdated : Jun 18, 2024, 01:04 PM IST
'ടച്ചിങ്സ് എടുക്കുന്നോടാ'; പത്തനംതിട്ടയിൽ ബാറിന് മുന്നിൽ യുവാക്കൾ തമ്മിൽ തല്ലി, ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചു

Synopsis

കെഎസ്ആർടിസി സ്റ്റാന്‍റിന് അടുത്തുള്ള അമല ബാറിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് പേരടങ്ങിയ രണ്ട് സംഘമാണ് തമ്മിലടിച്ചത്.

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ബാറിന് മുന്നിൽ യുവാക്കള്‍ തമ്മിൽ തല്ലി.  മദ്യപിച്ച് ബാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനിടയിൽ ഹെൽമറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്. പത്തനംതിട്ട സ്വദേശിയായ ഷൈജു, ശ്യാം, അരുൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കെഎസ്ആർടിസി സ്റ്റാന്‍റിന് അടുത്തുള്ള അമല ബാറിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് പേരടങ്ങിയ രണ്ട് സംഘമാണ് തമ്മിലടിച്ചത്.  ബാറിൽ വെച്ച് അനുവാദമില്ലാതെ ടച്ചിങ്സ് എടുത്തതിനെച്ചൊല്ലി ഇരുകൂട്ടരും വാക്കേറ്റമുണ്ടായി. പിന്നീട് മദ്യപിച്ച് പുറത്തിറങ്ങിയ സംഘം ബാറിന് പുറത്തെത്തി തമ്മിൽ തല്ലുകയായിരുന്നു. പൊലീസെത്തി യുവാക്കളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനമേറ്റവർ ആശുപത്രിയിലും ബഹളമുണ്ടാക്കിയെന്നാണ് വിവരം. അടികൊണ്ടവര്‍ ആശുപത്രിയില്‍ ഡോക്ടറെയും പൊലീസുകാരെയും അസഭ്യം പറയുകയായിരുന്നു. 

സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടോബിൾ മാറി ടച്ചിങ്സ് എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കം ബാറിന് പുറത്തെ കൂട്ടത്തല്ലിലേക്ക് കലാശിക്കുകയായിരുന്നു. അടിയേറ്റ് രണ്ട് പേർ ബോധം കെട്ട് നിലത്ത് വീണു. ആദ്യഘട്ടത്തിൽ കാഴ്ചക്കാരായ നാട്ടുകാർ പിന്നീട് യുവാക്കളെ വിരട്ടി ഓടിച്ചാണ് അടിയേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More : റിയാദിൽ നിന്നെത്തിയ മലപ്പുറം സ്വദേശി, ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചത് ഒരു കോടിയുടെ സ്വർണ്ണം; അറസ്റ്റിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാസർകോട് മുസ്ലീം ലീഗ് അംഗം സുമനക്കൊപ്പം നിന്നു, ലീഗിന്റെ വോട്ട് നേടി ബിജെപിക്ക്‌ വിജയം; തോൽപ്പിച്ചത് സിപിഎം അംഗത്തെ
നഗ്നദൃശ്യങ്ങൾ പകർത്തി 20 വർ‍ഷമായി പീഡിപ്പിക്കുന്നു, സിപിഎം നേതാവിനെതിരെ യുവതിയുടെ പരാതി, കേസെടുത്ത് പൊലീസ്