
താമരശ്ശേരിയിൽ നടുറോഡ് 'ബാർ' ആക്കി പരസ്യ മദ്യപാനം നടത്തി യുവാക്കൾ. വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചായിരുന്നു യുവാക്കളുടെ മദ്യപാനം. താമരശ്ശേരി കോരങ്ങാട് - കോളിക്കൽ റോഡിൽ അൽഫോൺസ സ്കുളിന് മുൻവശത്താണ് നടുറോഡിൽ കുത്തിയിരുന്ന് യുവാക്കൾ പരസ്യ മദ്യപാനം നടത്തിയത്. ഇത് ചോദ്യം ചെയ്ത ലോറി ഡ്രൈവറെയടക്കം യുവാക്കൾ ഭീഷണിപ്പെടുത്തി. ഇതിനിടെ ചിലർ വീഡിയോ പകർത്തിയതോടെ അവരെയും ഭീഷണിപ്പെടുത്തി യുവാക്കൾ മുങ്ങി. എന്നാൽ നാട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരെയും പിന്നീട് കസ്റ്റഡിയിലെടുത്തു.
താമരശ്ശേരി കോരങ്ങാട് - കോളിക്കൽ റോഡിൽ അൽഫോൺസ സ്കുളിന് മുൻവശത്താണ് നടുറോഡിൽ കുത്തിയിരുന്ന് യുവാക്കൾ പരസ്യ മദ്യപാനം നടത്തിയത്. ഗതാഗത തടസം സൃഷ്ടിച്ചായിരുന്നു ഇവരുടെ മദ്യപാനം. റോഡിൽ നിന്നും യുവാക്കൾ മാറാത്തതിനെ തുടർന്ന് ഇതുവഴി വന്ന ലോറി ഡ്രൈവർ ഹോണ്‍ മുഴക്കിയെങ്കിലും ഇയാളെ ഇവർ ഭീഷണിപ്പെടുത്തി. പിന്നീട് നാട്ടുകാരുടെ പരാതിയിൽ പിസി മുക്ക് സ്വദേശിയായ അബിയെയും,മുണ്ടപ്പുറം സ്വദേശി ഷാലുവിനെയും പൊലീസ് എത്തി പിടികൂടി. ഇരുവരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam