കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറിൽ മദ്യം കടത്തിയ രണ്ടു പേർ പിടിയിൽ

By Web TeamFirst Published Jun 13, 2021, 2:43 PM IST
Highlights

കാറിന്‍റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികള്‍. അറസ്റ്റ് ചെയ്ത  പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോഴിക്കോട്: കാറിൽ  കടത്തുകയായിരുന്ന കർണ്ണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ. രാമനാട്ടുകര അക്ഷയ വീട്ടിൽ അനൂപ് (40) ഫറോക്ക് കുന്നത്ത് വീട്ടിൽ ബിജേഷ് എന്നിവരെയാണ് മദ്യകുപ്പികളുമായി എക്സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. കര്‍ണ്ണാടകയില്‍ മാത്രം വില്‍പ്പന നടത്താന്‍ അനുമതിയള്ള ഏഴ്  ലിറ്റർ മദ്യമാണ് താമരശ്ശേരി എക്സൈസ് റെയ്ഞ്ച് അധികൃതർ  കണ്ടെത്തിയത്. 

അടിവാരത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്. മദ്യം കടത്തിയ കെ.എൽ. 58 ബി 1256  സാന്‍ട്രോ കാര്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  കാറിന്‍റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികള്‍. അറസ്റ്റ് ചെയ്ത  പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

click me!