പതിനഞ്ച് വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Published : Nov 01, 2018, 06:28 PM IST
പതിനഞ്ച് വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Synopsis

പുന്നപ്ര സ്വദേശിയായ 15 കാരിയെ ഇവരില്‍ ഒരാള്‍ വിവാഹം കഴിച്ച് കൊള്ളാമെന്ന് വാഗ്ദാനം നല്‍കുകയും പിന്നീട് ഇരുവരും ചേര്‍ന്ന് ഏതാനും ദിവസം മുമ്പ് തട്ടികൊണ്ട് പോകുകയായിരുന്നു. 

അമ്പലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ  പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് സ്വദേശിയായ അപ്പു എന്നു വിളിക്കുന്ന നിജു (23), കൊല്ലം കാവനാട് സ്വദേശി വിപിന്‍ രാജു (30) എന്നിവരെയാണ് പുന്നപ്ര പ്രിന്‍സിപ്പല്‍ എസ് ഐ അജയമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

പുന്നപ്ര സ്വദേശിയായ 15 കാരിയെ ഇവരില്‍ ഒരാള്‍ വിവാഹം കഴിച്ച് കൊള്ളാമെന്ന് വാഗ്ദാനം നല്‍കുകയും പിന്നീട് ഇരുവരും ചേര്‍ന്ന് ഏതാനും ദിവസം മുമ്പ് തട്ടികൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പുന്നപ്ര പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിടയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ  പ്രതികളെ  14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല മകരവിളക്ക്: നാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടർ, പരീക്ഷകൾക്ക് മാറ്റമില്ല
തുരുതുരാ മുട്ടകള്‍.... ജയിലിൽ നിന്നിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിന് നേരെ ചീമുട്ടയേറ്, പൊലീസ് സംരക്ഷണമൊരുക്കിയത് ഏറെ പണിപ്പെട്ട്