ഓണ്‍ലൈന്‍ കെണി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍

Published : Mar 26, 2021, 12:13 AM IST
ഓണ്‍ലൈന്‍ കെണി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍

Synopsis

സാമൂഹ്യ മാധ്യമത്തിലൂടെ ഒന്നാം പ്രതിയായ വൈശാഖ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.  തുടർന്ന് തന്ത്രപൂർവ്വം പെൺകുട്ടിയെ ഹോട്ടൽ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി അബോധാവസ്ഥയിലാക്കി  പീഡിപ്പിക്കുകയായിരുന്നു. 

തിരുവനന്തപുരം: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതികളെ പോലീസ് പിടികൂടി. മുട്ടത്തറ സ്വദേശി വൈശാഖ് കുമാർ (24), പത്തനംതിട്ട സ്വദേശി അഭിജിത് അശോക് (24) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

സാമൂഹ്യ മാധ്യമത്തിലൂടെ ഒന്നാം പ്രതിയായ വൈശാഖ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. താൻ മജീഷ്യനാണെന്നും മെന്‍റലിസ്റ്റ് ആണെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയുമായി പ്രതി പരിചയപ്പെട്ടത്. തുടർന്ന് തന്ത്രപൂർവ്വം പെൺകുട്ടിയെ ഹോട്ടൽ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി അബോധാവസ്ഥയിലാക്കി പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. 

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കഴക്കൂട്ടം സൈബർസിറ്റി അസ്സി. കമ്മീഷണർ ഷൈനു തോമസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം