ആദ്യം അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിനടുത്തെ ഷാപ്പിൽ, പിന്നാലെ കൈതക്കുഴി ഷാപ്പിലുമെത്തി അടിപിടി; 2 പേർ പിടിയിൽ

Published : Sep 27, 2024, 12:31 AM IST
ആദ്യം അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിനടുത്തെ ഷാപ്പിൽ, പിന്നാലെ കൈതക്കുഴി ഷാപ്പിലുമെത്തി അടിപിടി; 2 പേർ പിടിയിൽ

Synopsis

സംഭവമായി ബന്ധപ്പെട്ട അർത്തുങ്കൽ പൊലീസ് വധശ്രമത്തിന് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. രണ്ടുപേരും നിരവധി കേസുകളിലെ പ്രതികളാണ്.

ചേർത്തല: ആലപ്പുഴ അരീപ്പറമ്പിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല സൗത്ത് പഞ്ചായത്ത് പത്താം വാർഡിൽ പനങ്ങാട്ട് വെളി ബിനുമോൻ (40), ചേർത്തല സൗത്ത് പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഇല്ലത്ത് വെളി അഖിൽ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 24ന് വൈകിട്ട് അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് തെക്കുവശത്തുള്ള ഷാപ്പിന് സമീപത്തും, അരീപ്പറമ്പ് കൈതക്കുഴി ഷാപ്പിന് സമീപത്ത് വച്ചും ഇരുവരും തമ്മിൽ അടിപിടി ഉണ്ടാവുകയും രണ്ടുപേർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവമായി ബന്ധപ്പെട്ട അർത്തുങ്കൽ പൊലീസ് വധശ്രമത്തിന് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

രണ്ടുപേരും നിരവധി കേസുകളിലെ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അർത്തുങ്കൽ ഇൻസ്പെക്ടർ പി ജി മധു, എസ്ഐ ഡി സജീവ് കുമാർ, എസ് ഐ സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനിലാൽ, ഷൈനി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More : ചടയമംഗലത്ത് രാത്രി ഒരു പിക്കപ്പ്, തടഞ്ഞ് പരിശോധിച്ചപ്പോൾ 19 ചാക്കിലായി നിരോധിത പുകയില ഉത്പനങ്ങൾ; അറസ്റ്റ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാധാരണ ചേമ്പ് പോലെ ചൊറിയില്ല, പച്ചക്ക് കടിച്ച് തിന്നാം ഈ 'കപ്പ ചേമ്പ്! വയനാട്ടിൽ പുതിയ കൃഷിയുമായി സുനിൽ
'ബാഗ് അയാളുടെ പാറ്റേൺ, രണ്ട് പെണ്ണുങ്ങളെ തട്ടുന്നുണ്ട്, വീഡിയോ ശ്രദ്ധിച്ചാൽ മനസിലാവും',ദീപക്കിനെതിരെ യുട്യൂബർ ചെകുത്താൻ