ആലപ്പുഴയില്‍ വന്‍ കഞ്ചാവുവേട്ട; രണ്ട് പേര്‍ പിടിയില്‍, സ്ത്രീകളടക്കം സംഘത്തില്‍

Published : Oct 14, 2018, 06:38 AM IST
ആലപ്പുഴയില്‍ വന്‍ കഞ്ചാവുവേട്ട; രണ്ട് പേര്‍ പിടിയില്‍, സ്ത്രീകളടക്കം സംഘത്തില്‍

Synopsis

തമിഴ്‌നാട്ടിലെ കമ്പം ഭാഗത്ത് നിന്നും വാങ്ങിയ കഞ്ചാവാണ് കൈവശമുള്ളതെന്ന് പിടിയിലായവര്‍  എക്‌സൈസിനോട് സമ്മതിച്ചു. കഞ്ചാവ് കടത്തികൊണ്ടുവരാന്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘവും ഇവരെ സഹായിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.  

ആലപ്പുഴ: ആലപ്പുഴയില്‍  എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ കഞ്ചാവുവേട്ട. പരിശോധനയില്‍ വടക്കന്‍ പറവുര്‍ താലൂക്കില്‍ ആലങ്ങാട് വില്ലേജില്‍ പാലയ്ക്കല്‍ വീട്ടില്‍  ശരത് രവീന്ദ്രന്‍ (26), അമ്പലപ്പുഴ താലൂക്കില്‍ പാതിരപ്പള്ളി വില്ലേജില്‍ ചെട്ടികാട് ദേശത്ത് കൊച്ചീക്കാരന്‍ വീട്ടില്‍ റെയിനോര്‍ഡ് (19) എന്നിവരെ  വില്‍പ്പനക്കായി തയാറാക്കി വെച്ചിരുന്ന 2.100 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. 

തീരദേശ മേഖലയില്‍ വ്യാപകമായി കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ എക്‌സൈസ്  ഡെപ്യൂട്ടി കമ്മീഷണര്‍ എ.എന്‍  ഷായുടെ നിര്‍ദ്ദേശാനുസരണം പാതിരാപ്പള്ളി ചെട്ടികാട്, തുമ്പോളി ഭാഗങ്ങളില്‍ പരിശോധന നടത്തിയത്.  തമിഴ്‌നാട്ടിലെ കമ്പം ഭാഗത്ത് നിന്നും വാങ്ങിയ കഞ്ചാവാണ് കൈവശമുള്ളതെന്ന് പിടിയിലായവര്‍  എക്‌സൈസിനോട് സമ്മതിച്ചു. കഞ്ചാവ് കടത്തികൊണ്ടുവരാന്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘവും ഇവരെ സഹായിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.  കോടതിയില്‍ ഹാജരാക്കിയ  പ്രതികളെ  റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ബസ് ലോറിയിൽ ഇടിച്ച് 18 പേർക്ക് പരിക്ക്
എൻജിൻ ഓഫായി കാർ നിന്നു, റോഡരികിൽ നിന്നെത്തിയ യുവാവ് യുവതിയെയും കുടുംബത്തെയും മർദ്ദിച്ചു, യുവാവ് അറസ്റ്റിൽ