ബൊലേറോ പിക്കപ്പില്‍ രഹസ്യ അറ, മണം വരാതിരിക്കാന്‍ പഴകിയ മീന്‍; 155 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

Published : Oct 08, 2022, 08:58 AM IST
ബൊലേറോ പിക്കപ്പില്‍ രഹസ്യ അറ, മണം വരാതിരിക്കാന്‍ പഴകിയ മീന്‍;  155 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

Synopsis

ബൊലേറോ പിക്കപ്പ് വാഹനത്തിൽ രഹസ്യ അറയുണ്ടാക്കി പാക്കറ്റുകളിലാക്കി അടുക്കിവെച്ച നിലയിലായിരുന്നു കഞ്ചാവ്.

മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട. ബൊലേറോ പിക്കപ്പ് വാഹനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ച 155 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വിൽപ്പനക്കായെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ സ്വദേശികൾ പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. 

കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കൾവീട്ടിൽ ഹർഷാദ്(25), തലശ്ശേരി വടക്കുംപാട് സ്വദേശി മുഹമ്മദ് റാഹിൽ(20) എന്നിവരാണ് പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ സി അലവി, എസ് ഐ മുഹമ്മദ് യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി ബൈപ്പാസിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. 

ബൊലേറോ പിക്കപ്പ് വാഹനത്തിൽ രഹസ്യ അറയുണ്ടാക്കി പാക്കറ്റുകളിലാക്കി അടുക്കിവെച്ച നിലയിലായിരുന്നു കഞ്ചാവ്. വിജയ വാഡയിൽ നിന്നും ആന്ധ്ര പോലീസ് വാഹനം പരിശോധിച്ചെങ്കിലും രഹസ്യ അറ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. കഞ്ചാവിന്റെ മണം പുറത്തുവരാതിരിക്കാനായി കണ്ടെയ്‌നറിനുള്ളിൽ പഴകിയ മീൻ വെച്ചിരുന്നു.  

പെരിന്തൽമണ്ണ ഡി വൈ എസ് പി. എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇത്തരത്തിലുള്ള സംഘത്തിലെ കണ്ണികളെ രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവുകടത്ത് സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേരിൽനിന്നും വാഹനത്തിന്റെ വിവരങ്ങൾ സഹിതം ശേഖരിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ജില്ലാ ആന്റി നാർകോട്ടിക് സ്‌ക്വാഡും പരിശോധനയിൽ പങ്കാളികളായിരുന്നു.

പെരിന്തൽമണ്ണയിലെ കഞ്ചാവ് വേട്ടക്ക് പിന്നാലെ നിലമ്പൂരിലും വൻ കഞ്ചാവ് ശേഖരം പൊലീസ് പിടികൂടി. 14 കിലോ കഞ്ചാവുമായി യുവാവ് നിലമ്പൂർ പോലീസിന്റെ പിടിയിലായി. എടക്കര കാക്കപ്പരത തെക്കരത്തൊടി മുഹമ്മദ് സ്വാലിഹ്(28) ആണ് വലയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ നിലമ്പൂർ കോടതിപ്പടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും രണ്ട് ബാഗുകളിൽനിന്നും എട്ട് പാക്കറ്റുകളിലായി സൂക്ഷിച്ച 14 കിലോ കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞവർഷം പ്രതി കഞ്ചാവുമായി ട്രെയിനിൽ നിലമ്പൂരിലേക്ക് വരും വഴി പാലക്കാട് റെയിൽവേ പൊലീസിന്റെ പിടികൂടിയിലായിരുന്നു.

Read More : കുറ്റിപ്പുറത്ത് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിന് പരിക്ക്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടികളോട് ലൈംഗിക അതിക്രമം, ബസ് സ്റ്റേഷനിലേക്കെത്തിച്ച് പ്രതിയെ പിടികൂടി, പ്രതിക്ക് 6 വർഷം തടവ് ശിക്ഷ
പ്രിയദർശിനി അങ്ങനയങ്ങ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകില്ല! ആഗ്നസ് റാണി പോരിനിറങ്ങി; മത്സരിക്കാൻ തീരുമാനിച്ച് യുഡിഎഫ്