രഹസ്യവിവരം കിട്ടി പൊലീസെത്തി, യുവാക്കളുടെ റൂമിൽ പരിശോധന നടത്തി, പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും

Published : Nov 30, 2024, 09:02 PM IST
രഹസ്യവിവരം കിട്ടി പൊലീസെത്തി, യുവാക്കളുടെ റൂമിൽ പരിശോധന നടത്തി, പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും

Synopsis

മലപ്പുറം വാഴക്കാട്  എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. എടവണ്ണപ്പാറയിൽ ഇവർ താമസിക്കുന്ന റൂമിൽ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്

മലപ്പുറം: മലപ്പുറം വാഴക്കാട്  എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. വയനാട് നൂൽപ്പുഴ സ്വദേശി ഷൊഹൈൽ റസാഖ് , മലപ്പുറം എടവണ്ണപാറ സ്വദേശി ആദർശ് എന്നിവരാണ് അറസ്റ്റിലായത്. എടവണ്ണപ്പാറയിൽ ഇവർ താമസിക്കുന്ന റൂമിൽ നിന്നാണ് ഒന്നര ഗ്രാം എംഡി.എംഎയും  ഒന്നരഗ്രാം കഞ്ചാവും  പിടികൂടിയത്.

 ആദർശ് നിലവിൽ പോക്സോ കേസിലും പ്രതിയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു പ്രതികൾ പിടിയിലായത്.

'ഇത് സാമ്പിൾ വെടിക്കെട്ട്, യഥാർത്ഥ പൂരം വരാനിരിക്കുന്നേയുള്ളു'; സിപിഎം ഗുരുതരമായ പ്രതിസന്ധിയിലേക്കെന്ന് അൻവർ

 

PREV
Read more Articles on
click me!

Recommended Stories

ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി
'റോഡിൽ വെച്ചും തല്ലി, വീട്ടിൽ നിന്നിറക്കിവിട്ടു'; പിതാവിന്‍റെ ക്രൂരമർദനത്തെ തുടർന്ന് ക്ലീനിങ് ലോഷൻ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒൻപതാം ക്ലാസുകാരി