
തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും കേരളത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. നെയ്യാർ ഡാം വാഴിച്ചൽ സ്വദേശിയായ ദീപക് (20), കള്ളിക്കാട് സ്വദേശിയായ അച്ചു (24) എന്നിവരെയാണ് പോത്തൻകോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് ചന്തവിളയിൽ വച്ച് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും ട്രയിൻ മാർഗം കഴക്കൂട്ടത്ത് എത്തിച്ച 14 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പൊലീസ് കണ്ടെടുത്തു. റെയിൽവേ സ്റ്റേഷനിൽ പൊലീസിനെ കണ്ട പ്രതികൾ അവിടെ നിന്നും രക്ഷപെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് സംഘം മേലെചന്തവിളയിൽവച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്.ഡാൻസാഫ് എസ്ഐ മാരായ സഫീർ, ഓസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് ഒരു ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎ കണ്ടെടുത്തത് . കസ്റ്റഡിയിലെടുത്ത പ്രതികളെ പോത്തൻകോട് പൊലീസിന് കൈമാറി. സ്കൂൾ, കോളെജുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പനയ്ക്കായാണ് ലഹരിവസ്തുക്കൾ കൊണ്ടുവന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവിൽ നിന്നും കേരളത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. നെയ്യാർ ഡാം വാഴിച്ചൽ സ്വദേശിയായ ദീപക് (20), കള്ളിക്കാട് സ്വദേശിയായ അച്ചു (24) എന്നിവരെയാണ് പോത്തൻകോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് ചന്തവിളയിൽ വച്ച് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും ട്രയിൻ മാർഗം കഴക്കൂട്ടത്ത് എത്തിച്ച 14 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പൊലീസ് കണ്ടെടുത്തു. റെയിൽവേ സ്റ്റേഷനിൽ പൊലീസിനെ കണ്ട പ്രതികൾ അവിടെ നിന്നും രക്ഷപെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് സംഘം മേലെചന്തവിളയിൽവച്ച് പ്രതികളെ പിടികൂടുകയായിരുന്നു.