എക്സൈസ് പരിശോധന; പാലക്കാട് രണ്ടിടങ്ങളിൽ നിന്ന് മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ

Published : Jan 15, 2025, 06:10 PM IST
എക്സൈസ് പരിശോധന; പാലക്കാട് രണ്ടിടങ്ങളിൽ നിന്ന് മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ

Synopsis

പാമ്പാംപള്ളം ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നാണ് ഇവരിൽ ഒരു യുവാവ് പിടിയിലായത്. 

പാലക്കാട്: പാമ്പാംപള്ളം ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നും മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. 25.7 ഗ്രാം മെത്താംഫിറ്റമിനുമായി പാലക്കാട് കണ്ണാടി സ്വദേശി ബബിൻ (21വയസ്) എന്നയാളെ പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും എക്സൈസ് ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ച് പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ റിനോഷ്, വിപിൻ ദാസ്.എ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രൂപേഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ദേവകുമാർ.വി, ശ്രീകുമാർ, മൂസാപ്പ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ലൂക്കോസ്, അനീഷ്.എം എന്നിവർ പങ്കെടുത്തു.

മറ്റൊരു കേസിൽ 10.575 ഗ്രാം മെത്താംഫിറ്റമിനുമായി കൊല്ലം പള്ളിമൺ സ്വദേശി ഷിനാസിനെ (25 വയസ്) പാലക്കാട്‌ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും എക്സൈസ് ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്തു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ, ഒറ്റപ്പാലം റേഞ്ച് ഇൻസ്‌പെക്ടർ വിപിൻദാസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദേവകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ലുക്കോസ്, സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ  അമർനാഥ് എന്നവർ ഉൾപ്പെട്ട സംഘമാണ് കേസ് കണ്ടെടുത്തത്. 

 READ MORE: ഹെൽമെറ്റില്ലെങ്കിൽ പെട്രോൾ ഇല്ലെന്ന് ലൈൻമാനോട് പമ്പ് ജീവനക്കാർ; ഫ്യൂസ് ഊരി ലൈൻമാന്റെ പ്രതികാരം, സംഭവം യുപിയിൽ

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്