തിരുവനന്തപുരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു

Published : Nov 15, 2020, 05:26 PM IST
തിരുവനന്തപുരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു

Synopsis

 മരിച്ചവര്‍ ആത്മ സുഹൃത്തുക്കള്‍ അല്ലെന്നും കടയില്‍ നിന്നുള്ള പരിചയവും ഫോൺ വിളിച്ചുളള ബന്ധവും മാത്രമെ ഉളളൂ എന്നും മാറനല്ലൂര്‍ പൊലീസ് അറിയിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്യ്തു. മാറനല്ലൂര്‍ സ്വദേശിയായ അജിലും അരുവിയോട് സ്വദേശി അഭിനേഷുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ 11.30 തോടെയാണ് മാറനല്ലൂര്‍ സ്വദേശി അജിലിനെ തന്‍റെ കടമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അജില്‍ മരിക്കുമ്പോള്‍ കടയിലുണ്ടായിരുന്ന അഭിനേഷ് തുടര്‍ന്ന് അരുവിയോടിലെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. കടയുടെ പുറകിന്‍ 100 മിറ്റര്‍ മാറിയാണ് അജില്‍ താമസിക്കുന്നത്. മരിച്ചവര്‍ ആത്മ സുഹൃത്തുക്കള്‍ അല്ലെന്നും കടയില്‍ നിന്നുള്ള പരിചയവും ഫോൺ വിളിച്ചുളള ബന്ധവും മാത്രമെ ഉളളൂ എന്നും മാറനല്ലൂര്‍ പൊലീസ് അറിയിച്ചു. ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നെും പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇരുവരുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്