
കൊച്ചി: എറണാകുളം മൂലമ്പള്ളിയിൽ യുവാക്കൾ കായലിലേക്ക് വീണു. രാത്രി 9 മണിയോടെയാണ് രണ്ട് യുവാക്കൾ അപകടത്തിൽപ്പെട്ടത്. മൂലമ്പിള്ളി സ്വദേശി വിനിൽ, ഷൈൻ എന്നിവരാണ് കായലിലേക്ക് വീണത്. ഫയർഫോഴ്സ് നടത്തിയ തെരച്ചിൽ വിനിലിനെ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള വിനിലിനെ ആശുപത്രിയിലേക്ക് മാറ്റി. ഷൈനിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഒരാൾ കാൽവഴുതി വീണപ്പോൾ അടുത്തയാൾ രക്ഷിക്കാനായി ചാടിയതെന്നാണ് സംശയം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam