ഇവിടെ കൂമ്പിലല്ല, നടുവിലാണ് കുല; കൗതുകമായി ജോസഫിൻ്റെ ഏത്തവാഴ

Published : Aug 10, 2026, 09:11 PM IST
Alappuzha Rare Banana Plant

Synopsis

ആലപ്പുഴയിൽ വാഴയുടെ നടുവിൽനിന്ന് കുല വന്നത് കൗതുകമായി. പുന്നപ്ര തെക്ക് സ്വദേശി പി പി ജോസഫിൻ്റെ കൃഷിയിടത്തിലെ വാഴ കൗതുകമായത്. വാഴയുടെ നടുവിൽ നിന്നാണ് കുല വന്നിരിക്കുന്നത്.

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻപുരയ്ക്കൽ പി പി ജോസഫ് - മിനി ദമ്പതികൾ വീടിനു സമീപം നട്ടുവളർത്തിയ ഏത്തവാഴകളിൽ ഒന്നിൽ നടുവിൽനിന്ന് കുല വന്നത് കൗതുകമാകുന്നു. കഞ്ഞിപ്പാടത്തെ ഭാര്യയുടെ വീട്ടിൽനിന്ന് കൊണ്ടുവന്നു നട്ട വാഴയാണിത്. മറ്റു വാഴകൾ സാധാരണപോലെ കൂമ്പിൽനിന്ന് കുലച്ചപ്പോഴാണ് ഇതിൽ ഈ വ്യത്യസ്തത കണ്ടത്.

കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടറായ പി പി ജോസഫിന്റെ അവധി ദിവസങ്ങളിലെ പ്രധാന വിനോദം കൃഷിയാണ്. കപ്പ മുതൽ കാന്താരി വരെ ഇവരുടെ വീട്ടുമുറ്റത്തുണ്ട്. ഭാര്യ മിനിയും മക്കളും കൃഷിയിൽ ജോസഫിനെ സഹായിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട് എംഎൽമാർക്കൊപ്പമെത്തി പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം; കേസ് എടുക്കേണ്ടെന്ന് വനംവകുപ്പ്
കായികവും സാമൂഹിക പ്രതിബദ്ധതയും ഒരുമിച്ച് ഉയർത്തിപ്പിടിച്ച് NECC ക്രിക്കറ്റ് ടൂർണമെന്റ്